കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കൂടരഞ്ഞി സ്വദേശി ബിന്ദു (45)വാണ് മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്ന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കള് ആരോപിച്ചു. ഇതേത്തുടര്ന്ന് മെഡിക്കല് കോളജ് പൊലീസ് കേസെടുത്തു. ഇന്നലെയാണ് ബിന്ദുവിനെ പനി ബാധിച്ചതിനെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്....
മാവൂർ:345 ഗ്രാം കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു.പെരുമണ്ണയിൽ താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുൽഫാൻ എന്ന മുബാറക്ക് ഹുസൈൻ, 25 എന്നയാളാണ് പൊലീസിന്റെ പരിശോധനയിൽ പിടിയ്ക്കപ്പെട്ടത്. പെരുമണ്ണ, പൂവ്വാട്ട്പറമ്പ് ഭാഗങ്ങളിൽ മറുനാടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി രണ്ട് ദിവസം...
പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സ്ആപ്പ് 2 മണിക്കൂർ നേരത്തേക്ക് നിശ്ചലമായി. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്.വാട്സ്ആപ്പിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്വകലാശാലകളിലെ വൈസ് ചാന്സലര്മാരോട് രാജിവയ്ക്കാന് ആവശ്യപ്പെട്ട് ഗവര്ണര് ആരിഫ് മുഹമ്മദ്ഖാന്.സര്ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് ഗവര്ണറുടെ അസാധാരണ നടപടി. നാളെത്തന്നെ 9 സര്വകലാശാലകളിലെ വൈസ് ചാന്സലര്മാര് രാവിലെ പതിനൊന്നരയ്ക്കുള്ളില് രാജിവയ്ക്കണമെന്നാണ് ഗവര്ണറുടെ ഉത്തരവ്. കേരള യൂണിവേഴ്സിറ്റി, മഹാത്മഗാന്ധി, കുസാറ്റ്, കേരള ഫിഷറിസ്,...
മലപ്പുറം: കിഴിശേരിയില് പ്ലസ് വണ് വിദ്യാര്ത്ഥിയെ നടുറോഡില് മര്ദിച്ച പൊലീസുകാരന് സസ്പെന്ഷന്. കോഴിക്കോട് മാവൂര് സ്റ്റേഷനിലെ പൊലീസുകാരനായ ഡ്രൈവര് അബ്ദുള് അസീസിനെയാണ് അന്വേഷണവിധേയമായി സസ്പെന്ഡ് ചെയ്തത്. ഒക്ടോബര് 13നായിരുന്നു സംഭവം.കുഴിമണ്ണ ഹയര്സെക്കന്ററി സ്കൂളിലെ പ്ളസ് വണ് വിദ്യാര്ത്ഥിയായ മുഹമ്മദ് അന്ഷിദിനാണ് മര്ദനമേറ്റത്. കിഴിശേരിയില് ബസ്...
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് സ്പീക്കര് എ എന് ഷംസീറിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.അമിത രക്തസമ്മര്ദത്തെ തുടര്ന്നാണ് ആശുപത്രിയില് എത്തിയത്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള് അറിയിച്ചു. തലശേരി സഹകരണ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയിലാണദ്ദേഹം. ഇന്നലെ രാത്രി 8 മണിയോടെയാണ് എ എന്...
എന് ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ സുഗമമായ സന്ദര്ശനത്തിനും പ്രവേശനത്തിനുമുള്ള സംവിധാനങ്ങള് ഒരുക്കുന്നതിന്റെ ഭാഗമായി ഒക്ടോബര് 21 മുതല് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രതിദിന സന്ദര്ശകരുടെ പ്രവേശനം രണ്ടായിരമായി പരിമിതപ്പെടുത്തി. എന് ഊര് ഗോത്ര പൈതൃക ഗ്രാമത്തില് എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള് പാര്ക്ക്...
കൊച്ചി:സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 37,080 രൂപയായി.ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4635 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഈ മാസം ആറിന് 38,280 രൂപയായിരുന്നു സ്വര്ണവില. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരമാണിത്....
തിരുവനന്തപുരം: ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാന് ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്.ഭരണ- പ്രതിപക്ഷ യൂണിയനുകള് സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ടുദിവസം സപ്ലൈകോയുടെ 1600 ഔട്ട്ലെറ്റുകള് അടഞ്ഞുകിടക്കും. സിഐടിയു, ഐഎന്ടിയുസി, എസ്ടിയു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. ശമ്ബളപരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ...
മലപ്പുറം: ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി.മഞ്ചേരി മേലാക്കം കോഴിക്കാട്ട്കുന്നിൽ ആണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞി മുഹമദ് ആണ് മരിച്ചത്.ഭാര്യ നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.ബുധനാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കറി കത്തി കൊണ്ട് നഫീസ ഭർത്താവ് മുഹമ്മദിനെ...








