സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ പാര്‍ട്ടി നിലപാട് കേന്ദ്രക്കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പിഎഫ്‌ഐയെ നിരോധിക്കുന്നത് പ്രായോഗികമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള നിലപാട് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയാണ് പറയേണ്ടത്. ഇതുസംബന്ധിച്ച്‌ സംസ്ഥാന നേതൃത്വത്തിന് ഇപ്പോള്‍...
അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തും. സിനിമാ നിർമാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ അറിയിച്ചു. പരാതിക്കാരിയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. തെറ്റ് ശ്രീനാഥ് ഭാസി സമ്മതിച്ചുവെന്നും ഫിലിം പ്രൊഡ്യൂസേഴ്സ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറൻസും കണക്കിലെടുത്താണിത്. സെപ്തംബർ 30-ന് വൈകുന്നേരം ഏഴിന് ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്നും ബെവ്‌കോ അറിയിച്ചു.
കൊച്ചി:പിഎഫ്‌ഐ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു.5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10...
കോഴിക്കോട്:സഫർ 29 ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ റബീഉൽ അവ്വൽ ഒന്ന് നാളെയും (ബുധൻ) അതനുസരിച്ച് മീലാദുശ്ശരീഫ് റബീഉൽ അവ്വൽ 12, ഒക്ടോബർ ഒൻപത് ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി...
നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് കേരളം തമിഴ്‌നാട് അതിര്‍ത്തിയായ ചെങ്കോട്ട പുളിയറയില്‍ തമിഴ്‌നാട് പൊലീസിന്റെ നക്‌സല്‍ ഡിവിഷന്‍ കമാന്‍ഡോ വാഹന പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നു വരുന്ന വാഹനങള്‍ പരിശോധിച്ചാണ് കടത്തി വിടുന്നത്. നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് വനമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തമിഴ്‌നാട് വനം വകുപ്പും...
മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃത(25) യാണ് മരിച്ചത്. ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം എസ് ഡബ്ല്യു...
കൊച്ചി: സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ...
വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് Al M1 യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടന്നു. കോഴിക്കോട് A1M 1 ലെ വിദ്യാർത്തികൾ സ്വരുപിച്ച വിവിധ മെഡിസിനുകൾ മാവൂർ പാലിയേറ്റീവ്ന് വേണ്ടി ഉസ്മാന് പ്രിൻസിപ്പൽ...