കോഴിക്കോട്:നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് . കോര്‍പ്പറേഷന്‍ പരിധിയില്‍ സിസി പെര്‍മിറ്റുമായി സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂര്‍ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്....
പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍.കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണയാണ് പിടിയിലായത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസി (29)ന്റെ പരാതിയില്‍ അറസ്റ്റിലായ സുരഭി കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയ ശേഷം മുങ്ങുകയായിരുന്നു. ഹൈക്കോടതി സ്റ്റേനോഗ്രാഫര്‍...
തിരുവനന്തപുരം: വയനാട്ടിൽ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാന്‍ വണ്ടികയറി.ഒടുവില്‍ 16 കാരനെ ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി കാക്കുനി സ്വദേശി ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി ദേവാനന്ദനാണ് കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നത്തിന്...
തൃശൂർ:അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും.നിലവില്‍ ഭാരത് ജോഡോ യാത്രയുമായി തൃശൂരിലുള്ള രാഹുല്‍ ഗാന്ധി നിലമ്പൂരിൽ എത്തും. ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല. ആര്യാടന്‍ മുഹമ്മദിന് അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം യാത്ര പുനരാരംഭിക്കും. തൃശൂരില്‍...
കോഴിക്കോട് : കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട്...
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എട്ടു തവണ സ്വന്തം മണ്ഡലമായ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. വിവിധ സര്‍ക്കാരുകളില്‍ വൈദ്യുതി, വനം മന്ത്രിയുമായിരുന്നു. 1952ലാണ് കോൺഗ്രസ്...
തിരുവനന്തപുരം മംഗലപുരം ദേശീയപാതയിൽ ആംബുലൻസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികർ മരിച്ചു. ആറ്റിങ്ങൽ ഊരൂപൊയ്ക അഖില ഭവനിൽ അനിൽകുമാർ (51) ശാസ്തവട്ടം ചോതിയിൽ രമ (47) എന്നിവരാണ് മരിച്ചത്. മംഗലപുരത്ത് ദേശീയ പാതയിൽ തോന്നയ്ക്കൽ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് ആംബുലൻസ് ഇടിച്ച് അപകടമുണ്ടായത്....
കോഴിക്കോട്ട് പതിനാറുകാരിയെ ബലാത്സംഗം ചെയ്തു പ്ലാറ്റ്ഫോമിൽ തള്ളി. ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരിയാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യുപി സ്വദേശികളായ നാല് പേര്‍ പിടിയിലായി. ഇകറാര്‍ ആലം (18), അജാജ് (25), ഷക്കീല്‍ ഷാ (42), ഇര്‍ഷാദ്...
തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുവര്‍ ഫ്രണ്ട് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സീനിയര്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമികളില്‍ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ...
തിരുവനന്തപുരം:സഹായം ചോദിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ ഓണം ബംപര്‍ അടിച്ച അനൂപ്.കടം ചോദിക്കാന്‍ എത്തുന്നവരെ കൊണ്ട് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും അനൂപ് പറയുന്നു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് തന്റെ ദുരവസ്ഥ വിവരിച്ച് അനൂപ് രംഗത്തെത്തിയത്. ‘ബംപര്‍ അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു എനിക്ക്....









