കോഴിക്കോട് : ജില്ലയിൽ ഒന്നര മണിക്കൂറിനിടെ പരിശോധിച്ചത് 152 വാഹനങ്ങൾ! ഇതിൽ 83 ഡ്രൈവർമാരും നിയമം ലംഘിച്ചവരുടെ പട്ടികയിൽ. വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മോട്ടർ വാഹന വകുപ്പ് ജില്ലയിൽ ആരംഭിച്ച ‘റോഡ് സുരക്ഷ, ജീവൻ രക്ഷാ’ പദ്ധതിയുടെ ഭാഗമായി 8 സ്ഥലങ്ങളിൽ നടത്തിയ റോ‍ഡ്...
ബംഗളൂരു എഫ്.സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. ഇതേതുടർന്ന് മത്സരം പൂർത്തിയാക്കാതെ തന്നെ ബംഗളൂരു എഫ്.സിയെ വിജയികളായി പ്രഖ്യാപിച്ചു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാകുന്നതിന് മുമ്പ് ബംഗളൂരു എഫ്.സി ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത് അംഗീകരിക്കാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ചത്. അധിക...
Lകട്ടാങ്ങൽ : ഹൈസ്കൂൾ ട്യൂഷൻ രംഗത്ത് മലബാറിലെ ഏറ്റവും മികച്ച സ്ഥാപനമായ എക്സലന്റ് കോച്ചിംഗ് സെന്റർ സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരാറുള്ള എക്സലന്റ് എക്സലൻസി ടെസ്റ്റിൽ ഈ വർഷം കെട്ടാങ്ങൽ ബ്രാഞ്ചിൽ നിന്ന് ആവണി. എം ഒന്നാം റാങ്ക് കരസ്ഥമാക്കി....
സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില. സമീപകാലത്ത് പാചകവാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ്...
എന്‍ഐടിയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനുരാഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി ആര്‍എസ്എസ്സിന്റെ അധീനതയിലുള്ള മാധ്യമ വിദ്യാഭ്യാസ സ്ഥാപനം മാഗ്കോമുമായി എന്‍ഐടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍...
തിരുവനന്തപുരം : സർക്കാർ അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെ, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും. 2019 ഡിസംബർ 31...
കോഴിക്കോട് :പൊലീസും മോട്ടർ വാഹന വകുപ്പും ബോധവൽക്കരണവും ശിക്ഷാ നടപടികളും തുടരുമ്പോഴും വാഹനാപകടങ്ങൾക്കു ശമനമില്ല. റോഡിൽ പൊലിയുന്ന ജീവൻ ഓരോ ദിവസവും കൂടി വരുന്നു. കഴിഞ്ഞ 12 വർഷംകൊണ്ട് ജില്ലയിൽ 3518 പേർ വാഹന അപകടത്തിൽ മരിച്ചു എന്ന കണക്ക് പുറത്തുവന്ന ദിവസം 3...
കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട കാണാതായി. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തായി സ്ഥാപിച്ച ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയില്‍ നിന്നാണ് കണ്ണട നഷ്ടമായത്. നാല് ദിവസം...
ചെറുവാടി:ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച എട്ടാമത് ചാലിയാർ ജലോത്സവത്തിൽ മൈത്രി വെട്ടുപാറ ജേതാക്കളായി. സി കെ ടി യു ചെറുവാടി, വി വൈ സി സി വാവൂർ ക്രമേണ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച അമരക്കാരനായി മൈത്രി വെട്ടുപാറയുടെ അമരക്കാരനെയും മികച്ച അച്ചടക്കം...
കുന്ദമംഗലം : ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാവൂർ ഡിവിഷനിലെ മൈമൂന കടുക്കാഞ്ചേരിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. എൽ ഡി എഫ് ലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് മൈമൂന വിജയിച്ചത്.ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു...