ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് 10,331 പേർക്ക് അവസരം. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. കേന്ദ്ര–-സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന 19,524 അപേക്ഷ ഓൺലൈനിൽ ലഭിച്ചു.പൊതുവിഭാഗത്തിൽ 6094, സ്‌ത്രീകൾ മാത്രമായുള്ള വിഭാഗം (45 വയസ്സിന് മുകളിൽ) 2807, 70 വയസ്സിന്...
മധ്യവേനലവധിക്കുശേഷം സ്കൂളുകള്‍ തുറക്കുന്നതിന് സംസ്ഥാനത്ത് ഒരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൂൺ ഒന്നിനാണ് പ്രവേശനോത്സവം. സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വരുന്ന അധ്യയനവർഷത്തേക്കുള്ള ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്. 2,82,47,520 ഒന്നാംവാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്....
നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കബറടക്കം ഇന്ന് നാലിന് ചെമ്പ് ജുമാ മസ്ജിദി കര്‍ബര്‍സ്ഥാനില്‍.
തൃശൂർ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങൾ ഉപയോഗിക്കാൻ അനുമതി. പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പ്രത്യേക അനുമതിയാണ് ലഭിച്ചത്. ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് എന്നി പരമ്പരാഗത ഇനങ്ങൾ വെടിക്കെട്ടുകളിൽ ഉപയോഗിക്കുവാൻ 2008 മുതൽ നിയന്ത്രണങ്ങളുണ്ട്. 2016 ലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനുശേഷം...
മിൽമ റിച്ച് പാലിന്റെ വിലവർധന പിൻവലിച്ചതായി മൃഗസംരക്ഷണ മന്ത്രിയുടെ ഓഫീസ്. ലിറ്ററിന് രണ്ടുരൂപ വർധിപ്പിച്ച മിൽമയുടെ തീരുമാനമാണ് പിൻവലിച്ചത്. മന്ത്രി ജെ ചിഞ്ചൂറാണിയും മിൽമ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊഴുപ്പ് കൂടിയ മിൽമ റിച്ച് (പച്ച കവർ) അര ലിറ്ററിന്റെ...
എലത്തൂർ ട്രെയിൻ തീവയ്‌പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി നടത്തിയത് ഭീകരപ്രവർത്തനമെന്ന് അന്വേഷകസംഘം. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശം. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും അതിനാലാണ് യുഎപിഎ ചുമത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു....
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാജിവെച്ചു.നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം 22 ന് കൊച്ചിയില്‍ നടക്കുമെന്നും വിവരങ്ങളുണ്ട്.കേരളത്തില്‍ കര്‍ഷകര്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നെന്നും അവരുടെ ശബ്ദമാകുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ്...
മാറാട് : ഇഫ്താര്‍ സംഗമത്തിന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേ പോലിസ് കേസെടുത്ത് സംഘാടകരെ അറസ്റ്റ് ചെയ്തു.പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേയാണ് പോലിസ് പെര്‍മിഷന്‍ എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മാറാട് പോലിസ് കേസെടുത്തത്. സംഭവത്തില്‍...
സംസ്ഥാനത്തെ കൃഷിക്കും കർഷകർക്കും ഭീഷണിയായി കടുത്തവേനൽച്ചൂട്. താപനില ക്രമാതീതമായി ഉയരുമ്പോൾ വാടുകയാണ് കാർഷികവിളകൾ. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 18 വരെയുള്ള കണക്കുകൾപ്രകാരം 12.61 കോടി രൂപയുടെ നഷ്ടമാണ് കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്നത്. 634.77 ഹെക്ടറിൽ കൃഷി നശിച്ചു. 3091 കർഷകരെയാണ് ബാധിച്ചത്.വൻ നാശനഷ്ടമുണ്ടായത് വാഴക്കൃഷിയിലാണ്....
അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു.ഒരാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇക്കഴിഞ്ഞ 12 ന് കേസ് പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അതേ...