സ്ത്രീകളായ രോഗികളെ പരിചരിക്കാന്‍ സ്ത്രീ ജീവനക്കാര്‍ ഉണ്ടാകണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ. ഇത് ശുപാര്‍ശയായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് പി.സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതി ഐ.സി.യുവില്‍ പീഡനത്തനിരയായതിനു പിന്നാലെയാണ് വനിതാ കമ്മിഷന്‍റെ നടപടി.
ബത്തേരി : വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റിലായി.കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്‌ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ്...
സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വഖഫും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുടപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കയ്യേറ്റം നടത്തിയവരുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുവാന്‍ വഖഫ് ബോര്‍ഡിന്...
സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11...
കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റുബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞു. ബംഗലൂരുവിലെ കോളജ് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കുപോയ ബസ് ചിക്കമംഗളൂരുവിലാണ് തടഞ്ഞത്. ഏകീകൃത കളര്‍ കോഡില്‍ നിന്ന് രക്ഷപെടാന്‍ കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയതിന് പിന്നാലെയാണ് നാട്ടുകാര്‍ ബസ് തടഞ്ഞത്. മുപ്പതോളം ബസുകളുടെ രജിസ്‌ട്രേഷന്‍ ബന്ധുവിന്റെ പേരില്‍ മാറ്റിയെന്ന് പത്തനംതിട്ടയിലെ ഉടമ...
കൊച്ചി: ദേവികുളം നിയമസഭ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി പത്ത് ദിവസത്തെ താല്‍ക്കാലിക സ്റ്റേ ആണ് അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി പി എം നേതൃത്വവും എ രാജയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരമാവധി പത്ത് ദിവസത്തെ...
കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ, കൃത്രിമ കാലുകൾ, വീൽ ചെയർ, മുച്ചക്ര സൈക്കിൾ , ശ്രവണ സഹായി, കലിപ്പെർ , ബ്ലൈന്റ് സ്റ്റിക് ,18 വയസ്സുവരെയുള്ളവർക്കുള്ള എം.ആർ. കിറ്റ്, ക്രെച്ചസ് എന്നിവ ലഭ്യമാക്കുന്നതിന് അർഹരെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.. നാഷണൽ...
കോഴിക്കോട്:ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ എസ് ടി യു കോഴിക്കോട് മേഖല കമ്മറ്റിയും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി നടത്തിയ ബി എൽ എസ്സ്, ട്രെയിനിങ് ക്ലാസ്സും ആംബുലൻസ് ഡ്രൈവർമാർക്കുള്ള ആദരവും മലബാർ ഹോസ്പിറ്റലിലെ കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു.മുഖ്യ രക്ഷാധികാരി സഹീർ പള്ളിത്താഴം സ്വാഗതം...
തിരുവനന്തപുരം:ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയ്‌ക്ക് സാധ്യത. വെള്ളിയാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് തടസ്സമില്ല.
തിരുവനന്തപുരം: നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്കായി അടുത്ത മാസം ഒന്ന് മുതല്‍ ഇ സ്റ്റാമ്പിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ ആയിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി....