2023ല്‍ ഇതുവരെ 82 കേസുകളിലായി 35 കോടി രൂപ വിലവരുന്ന 65 കിലോഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ നിന്ന് മാത്രം കസ്റ്റംസ് പിടികൂടിയത്. ഇതില്‍ 25 കേസുകള്‍ വ്യക്തികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ്. 12 കേസുകളിലായി വിദേശത്തേക്ക്...
മാവൂർ:നിയമപരമായി ഭാര്യ നിലവിലിരിക്കെ മറ്റു മൂന്നോളം സ്ത്രീകളെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത് കേസിലകപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്നയാൾ പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ബിനു സക്കറിയ (47)യെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ൽ മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ...
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച ക്യാമറാമാൻ പുരസ്കാരം നേടിയ സിടിവി ക്യാമറമാൻ റഫീഖ് തോട്ടുമുക്കത്തിനെ വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് ആദരിച്ചു. യൂനിറ്റ് പ്രസിഡൻ്റ് അലി അക്ബർ...
മാവൂർ കോഴിക്കോട് റോഡിൽ കൽപള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ചു മാവൂർ അടുവാട് കറുത്തേടത്ത് കുഴി അർജുൻ സുധീർ ആണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത് കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന കാശിനാഥ് ബസ് ആണ് അപകടത്തിൽപ്പെട്ടത് കൽപ്പള്ളി പാലത്തിന്...
മുക്കം: അവിസ്മരണീയം രാഗംഫെസ്റ്റിന്റെ ആദ്യരാവ്. ബോളിവുഡ് ഗായിക നീതി മോഹന്റെ പാട്ടുകൾ ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങി. സഹോദരിമാരും പ്രശസ്ത നർത്തകിമാരുമായ ശക്തി മോഹന്റെയും മുക്തി മോഹന്റെയും നൃത്തച്ചുവടുകൾ വിദ്യാർഥികളെ ആവേശത്തിലാക്കി. എൻ.ഐ.ടി.യിലെ രാഗത്തിന് പ്രൗഢഗംഭീരമായ തുടക്കം. ശാസ്ത്രീയസംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതോപകരണങ്ങൾകൂടി ചേർത്ത് നടത്തിയ ‘സ്വരരാഗം’...
മാവൂർ: മാവൂർ ആസ്ഥാനമായി ആരംഭിക്കുന്ന ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ് സെന്ററായി അനുമതി ലഭിച്ചു.തൃച്ചിയിലെ എൻ.സി.ഡി.സിയുടെ ട്രെയിനിങ് പാർട്ണറായ ജെറ്റ് സ്കിൽസ് എന്ന വിദ്യാഭ്യാസ...
‘ആരാരും മനസ്സിൽ നിന്നൊരിക്കലും’എന്ന ഹിറ്റ് മാപ്പിളപ്പാട്ട് ഇനി സിനിമയില്‍. ടി.കെ കുട്ടിയാലി രചിച്ച് ടി.കെ രാമമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ച് എന്‍.പി ഫൗസിയ ആലപിച്ച പഴയ ഗാനം മലബാറിലെ കല്യാണ വീടുകളിലും വേദികളിലും തരംഗമാണ്. ഈ ഗാനമാണ് ലുഖ്മാന്‍ അവറാന്‍ നായകനായ ‘സുലൈഖ മന്‍സില്‍’...
സംസ്ഥാനത്ത് താപനില ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാൽ ഒട്ടുമിക്ക ജില്ലകളിലും അനുഭപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക ഭൂപടം വ്യക്തമാക്കുന്നു. താപ സൂചിക ഭൂപടം അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം....
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം. ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, ത്തുടർന്ന് KMCT മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും...
കോഴിക്കോടും തിരുവനന്തപുരത്തും കനത്ത ചൂട്. രണ്ട് ജില്ലകളിലെയും മലയോര മേഖലയില്‍ ചൂട് 54 ഡിഗ്രിക്ക് മുകളിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചിലയിടങ്ങളില്‍ ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. അതേസമയം, ഇടുക്കിയും വയനാടും ഒഴികെ മറ്റു ജില്ലകളില്‍ ചൂട് 40-45 ഡിഗ്രിക്ക് ഇടയിലാണ്. സംസ്ഥാനത്തെ താപസൂചികയാണ്...