പാലക്കാട്: പൊളളാച്ചിയിൽ നിന്ന് പറത്തിയ ഭീമൻ ബലൂൺ കന്നിമാരി മുളളൻതോട്ടിൽ ഇടിച്ചിറക്കി. തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ബലൂൺ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂൺ പറത്തിയത്. ബലൂണിൽ ഉണ്ടായിരുന്ന നാല് തമിഴ്‌നാട് സ്വദേശികളെ സുരക്ഷിതമായി പാടത്തിറക്കി. പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂൺ കന്നിമാരിയിൽ...
പാലക്കാട്: ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അസഹിഷ്ണുതയിൽ പ്രതികരണവുമായി പാലക്കാട് രൂപത. പാലക്കാട് രൂപതയിലെ നല്ലേപ്പുള്ളി ​ഗവൺമെൻ്റ് യു പി സ്കൂളിലും തത്തമം​ഗലം ​ഗവൺമെൻ്റ് യു പി സ്കൂളിലും നടന്ന ക്രൈസ്തവ വിരുദ്ധമായ പ്രവർത്തനങ്ങളെ പാലക്കാട് രൂപത ശക്തമായി അപലപിക്കുകയും പ്രതിഷേധം അറിയിക്കുകയും...
മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിൻ്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 100 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ തീരുമാനിച്ച പ്രോജക്റ്റിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് കായിക...
പാലക്കാട്: അഗളിയിലെ ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ ദേശീയ അവാര്‍ഡ് ജേതാവ് ഗായിക നഞ്ചിയമ്മയെ തടഞ്ഞു. ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരമുള്ള (ടിഎല്‍എ) വിധിയിലൂടെ ലഭിച്ച ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയുമാണ് തടഞ്ഞത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തടഞ്ഞത്. അഗളിയിലെ പ്രധാന ഏക്കറിലെ നാല്...
പാലക്കാട്ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാനായി ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ടിന്റെ സാഹചര്യത്തിലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓറഢ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ അവധി നല്‍കണം.കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി...
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ക്ലാസ്മുറിക്കുള്ളില്‍ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന വിദ്യാര്‍ത്ഥിനിയെ അകത്തേക്ക് പാഞ്ഞുവരികയായിരുന്നു നായ കടിക്കുകയായിരുന്നു. കുട്ടിയുടെ വലതുഭാഗത്തെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയെ അവിടെ നിന്ന്...
പാലക്കാട്:  തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു, നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊന്നാനി സ്വദേശി സൈനബ ബീവി (39) ആണ് മരിച്ചവരിൽ ഒരാൾ, രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴു പേരുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന കല്ലട ട്രാവത്സ് ബസ്...
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസില്‍ വിധി വരുമ്പോള്‍ അമ്മ ചന്ദ്രികയുടെയും സഹോദരി മല്ലിയുടെയും മുഖത്ത് നിറപുഞ്ചിരി. വിധി കേട്ട് തുടങ്ങിയപ്പോള്‍ തന്നെ ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിഴലുകള്‍ ആ മുഖങ്ങളില്‍ മിന്നിമറഞ്ഞു. ഫോണെടുത്ത മല്ലി അടുത്ത ആളുകളെയെല്ലാം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു...
അട്ടപ്പാടി മധു വധക്കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒ ന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി...
കോഴിക്കോട്/മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയിൽ യുവസൈനികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്റെ മകൻ കെ. ബിജിതാണ് (25) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കശ്മീരിൽ ജോലിചെയ്തിരുന്ന ബിജിത് രണ്ടരമാസത്തെ അവധിക്കാണ് നാട്ടിലെത്തിയതെന്ന് മണ്ണാർക്കാട് പോലീസ് പറഞ്ഞു. കഴിഞ്ഞ...