കോഴിക്കോട് :കോഴിക്കോട് അരയിടത്ത് പാലത്ത് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.കൊമ്മേരി സ്വദേശി മുഹമ്മദ് ഷാനിഹ് (27) ആണ് മരിച്ചത്. ഷാനിഹ് സഞ്ചരിച്ച ബൈക്കിലിടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാനിഹിനെ അപകടം നടന്ന ഉടൻ തന്നെ കോഴിക്കോട്...
കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്....
തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ​ദുരൂഹത വർദ്ധിക്കുന്നു. മൃതദേഹം കോളേജ് ഉടമയുടേതെന്ന സംശയം ബലപ്പെടുന്നു. കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയുടെ മൊബൈലിൽ നിന്നും ഒരു കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രശ്നം...
നെല്ലിപ്പൊയിൽ: കെ. എം.സി.ടി. എഞ്ചിനീയറിംഗ് കോളജിന്റെ എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. നാഷണൽ സർവീസ് സ്കീം ന്റെ ഭാഗമായി കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജ് ലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ സെൻ . തോമസ് എൽ പി സ്കൂളിൽ പി.ഓ നിഷിദ മിസ്സിന്റെയും ,അസിസ്റ്റന്റ്...
തിരുവനന്തപുരം: വര്‍ക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. ഷാജഹാന്‍ (60) ആണ് വെട്ടേറ്റ് മരിച്ചത്. താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക്...
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വച്ച് പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിൻ്റെ പരിശീലന ക്യാമ്പ് തുടങ്ങി.പരിശീലന ക്യാമ്പിന്റെ ഉൽഘാടനം ഡോൺ ബോസ്കോ കോളേജ്, മാമ്പറ്റയുടെ മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ നിർവഹിച്ചു.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട്...
കുന്ദമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ടൗണിന് സമീപം പുത്തലത്ത് ഗോപാലന്‍ സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയ...
തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയുണ്ടാകും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനര്‍ഹമായി പെന്‍ഷന്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റര്‍ ആണ് മരിച്ചത്. മൃതദേഹത്ത് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കാറില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സത്തിൽ കോഴ ആരോപണം നേരിട്ട വിധി കർത്താവ് മരിച്ച നിലയിൽ. കണ്ണൂർ ചൊവ്വ സ്വദേശി പി എൻ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. താൻ നിരപരാധിയാണെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഷാജി...