തിരുവനന്തപുരം:കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടി ‘ലെറ്റ്‌സ് ഗോ’ ഹ്രസ്യ ചിത്രം. തിരുവനന്തപുരം കലാഭവനിൽ സംഘടിപ്പിച്ച ഏകദിന ചലച്ചിത്രോത്സവം പരിപാടിയിൽ വെച്ച്...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് നടന്ന കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു....
കോഴിക്കോടും തിരുവനന്തപുരത്തും കനത്ത ചൂട്. രണ്ട് ജില്ലകളിലെയും മലയോര മേഖലയില്‍ ചൂട് 54 ഡിഗ്രിക്ക് മുകളിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചിലയിടങ്ങളില്‍ ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. അതേസമയം, ഇടുക്കിയും വയനാടും ഒഴികെ മറ്റു ജില്ലകളില്‍ ചൂട് 40-45 ഡിഗ്രിക്ക് ഇടയിലാണ്. സംസ്ഥാനത്തെ താപസൂചികയാണ്...
തിരുവനന്തപുരം:എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതി കസ്റ്റഡിയിൽ. മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പിടിയിലായ ജിതിന്‍. കഴിഞ്ഞ ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി...
തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 158 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 22 കിലോ ഹെറോയിന്‍. സിംബാബ്വെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച...
തിരുവനന്തപുരം:കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തു.ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ,...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എട്ടുവയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍. തിരുവോണ ദിവസമാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനു മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘നീ ആരേയും നോക്കേണ്ട, നീ കുടിക്ക്’- എന്ന് ചെറിയച്ഛന്‍ കുട്ടിയോട് പറയുന്നതും വീഡിയോയില്‍...
തിരുവനന്തപുരം: വാമനപുരം നദിയിൽ ആറ്റിങ്ങൽ മാമം ഭാഗത്ത് 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകൾ കണ്ടെത്തിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെയാണ് നദിയിൽ കാർഡ് ബോർഡ് ബോക്സുകൾ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൂടുതൽ നാട്ടുകാർ സ്ഥലത്ത് എത്തി. നദിയിൽ കുളിക്കാനെത്തിയ നാട്ടുകാരനായ ബിനുവാണ് പെട്ടികൾ...
തിരുവനന്തപുരം – തെങ്കാശി ദേശീയപാതയിൽ കൊല്ലം മടത്തറയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. എൺപതിലധികം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മടത്തറയിൽ നിന്ന് കുളത്തുപ്പുഴയിലേക്ക് കെഎസ്ആർടിസി ബസ് പോവുകയായിരുന്നു. പാറശാലയിൽ നിന്നും തെന്മലയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ...
തിരുവനന്തപുരം:തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ വനിതകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ‘ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെണ്‍കുട്ടികള്‍ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പോലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന്...