വയനാട് വൈത്തിരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതി നല്‍കിയ പരാതിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റിലായി. ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ റിസോര്‍ട്ടിലും പിന്നീട് ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു പേരാമ്പ്ര...
പനമരം (വയനാട്): പനമരത്ത് കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ പിതാവും മകനും മരിച്ചു. കല്‍പറ്റ പെരുന്തട്ട മുണ്ടോടന്‍ എം. സുബൈര്‍ (42), മകന്‍ മിഥ്‌ലജ് (12) എന്നിവരാണ് മരിച്ചത്. ആറാം മൈല്‍ മാനാഞ്ചിറയില്‍ വാടകക്ക് താമസിച്ചു വരുന്നവരാണിവര്‍. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ...
വയനാട്:വൈത്തിരി ടൗണിലെ കടകളില്‍ വന്‍ തീപ്പിടിത്തം. പെയിന്റ് കടയായ മേമന ട്രേഡേഴ്‌സ്, തൊട്ടടുത്ത സ്‌പെയര്‍ പാര്‍ട്‌സ് കടയായ ഷബീബ ഓട്ടോ സ്‌പെയര്‍സ് എന്നീ സ്ഥാപനങ്ങളിലാണ് തീപ്പിടുത്തമുണ്ടായത് കല്‍പ്പറ്റയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയാണ്. കടകള്‍ രണ്ടും പൂര്‍ണമായി കത്തിനശിച്ചു. മറ്റു...
മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കേന്ദ്രത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ മഴയ്ക്ക് ശമനം വന്നതിനാലും വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പുകള്‍...
വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ പ്രവര്‍ത്തകരെ അവിടെ നിന്നും നീക്കിയതിന് ശേഷവും ചിത്രം ചുവരില്‍ തന്നെയുണ്ട്. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്. അതേസമയം എസ് എഫ് ഐ ഓഫീസ് ആക്രമണത്തിന്...
കല്‍പറ്റ: ഇന്നലെ ഡി.സി.സി ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. ടി സിദ്ദീഖ് എം.എല്‍.എയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സ്മിബിനെയാണ് ജില്ലാ പൊലീസ് ചീഫ് ഡോ. അരവിന്ദ്കുമാര്‍ സസ്‌പെന്റ് ചെയ്തത്. സ്മിബിനെതിരെ അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി. ഡി.സി.സി ഓഫീസിലുണ്ടായ...
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വയനാട്:ബത്തേരിക്കടുത്ത് സ്വകാര്യ തോട്ടത്തിലെ കുഴിയിൽ അകപ്പെട്ട കടുവ കുട്ടിയെ വനം വകുപ്പ് വലയുപയോഗിച്ച് രക്ഷപ്പെടുത്തി. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുട്ടി വീണത്. രാവിലെ മുതൽ വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് പ്രകാരം:- കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ലോക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ 4 കാറ്റഗറിയായി തിരിച്ച് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്നതാണ്. ഒരോ ആഴ്ചയിലെയും ടെസ്റ്റ്...
തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും...