ഇന്നലെ കൊടിയത്തൂർ പഞ്ചായത്തിലെ മാട്ടുമുറി, കാരശ്ശേരി പഞ്ചായത്തിലെ സർക്കാർ പറമ്പ്, നെല്ലിക്കാപറമ്പ് പ്രദേശങ്ങളിലെ നാട്ടുകാരെ ആകെ ഭീതിയിൽ ആക്കിയ  നിരവധി മൃഗങ്ങളെയും ഒരു കുട്ടിയെയും കടിച്ച നായ    ചത്ത നിലയിൽ കണ്ടെത്തിയ  തുടർന്ന്     പൂക്കോട്  വെറ്റിനറി    പരിശോധന കേന്ദ്രത്തിലേക്ക് അയച്ചപ്പോൾ  നായയുടെ...
കാരശ്ശേരി പഞ്ചായത്തും ICDS കുന്നമംഗലം അഡീഷണലും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് വനിതകൾക്ക് പൊതുവിടങ്ങളിൽ രാത്രി സുരക്ഷിതമായി നടക്കുക എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത് മുക്കം പൈപ്പ് പാലത്തിൽ നിന്നും ആരംഭിച്ച നടത്തം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. ICDS പ്രവർത്തകർ,...
കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മാന്ത്ര-മാരി ക്കണ്ടത്തിൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര മുഖ്യഥിതി ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ശാന്താ...
പരീക്ഷാക്കാലത്ത് വിദ്യാർത്ഥികളുടെയും വേനലവധിക്കാലത്ത് രക്ഷിതാക്കളുടെയും സമ്മർദങ്ങൾ ലഘൂകരിക്കാൻ കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ ഗൃഹാങ്കണ കൂട്ടായ്മകൾ ശ്രദ്ധേയമായി . അഞ്ച് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ...
മുക്കം; കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തേക്കും കുറ്റിയിൽ വനിത ശിശു വികസന വകുപ്പും ജില്ലാ/ ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്ന അംഗനവാടിയുടെ തറക്കല്ലിടൽ കർമ്മം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ നിർവഹിച്ചു വിപി ജമീല (ചെയർപേഴ്സൺ വികസനക്കാര്യം ജില്ലാപഞ്ചായത്ത്)  അധ്യക്ഷതയിൽ നടന്ന ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്...
മുക്കം:നോർത്ത് കാരശ്ശേരി പുളിക്കൽ മുഹമ്മദ് (88)നിര്യാതനായി.മക്കൾ: മമ്മദ്,സുലൈമാൻ, അഷ്റഫ്,അബ്ബാസ്, കബീർ,സുഹറാബി. മയ്യിത്ത് നിസ്ക്കാരം നാളെ 13/02/2024 ന് രാവിലെ 8:30 ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ നടക്കും.
കോഴിക്കോട്: കാരശ്ശേരിയില്‍ വിവാഹ ആഘോഷം അതിരുവിട്ടതോടെ അപകടം. വരന്റെ സുഹൃത്തുക്കള്‍ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു. നിർമ്മാണത്തില്‍ ഇരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. പാരമ്മേല്‍ ബാബു എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കോട് കാരശ്ശേരി കലരികണ്ടിയില്‍ ഇന്ന് ഉച്ചയോടെയാണ്...
മുക്കം : തിരുവമ്പാടി തറി മുറ്റത്ത് ആരംഭിക്കുന്ന കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമവും വൃക്ക രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. തിരുവമ്പാടിയിലെ കെയര്‍ ഹോം വില്ലേജ് നാട്ടുകാർക്ക് പരിചയപെടുത്തുന്നതിനും ഹെല്പിംഗ് ഹാൻഡ്സ് പ്രവർത്തനങ്ങളെ അടുത്തറിയുന്നതിനുമായി നടന്ന സൗഹൃദ സംഗമം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ...
മുക്കം: സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ബൈത്തുസ്സകാത്ത് ആനയാംകുന്ന് ഓട്ടോറിക്ഷ സമർപ്പിച്ചു.  ജമാഅത്തെ ഇസ്‌ലാമി   കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത ടീച്ചർക്ക് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു.വോപ സന്നദ്ധ സംഘടനയുമായി സഹകരിച്ച് നോർത്ത് കാരശ്ശേരിയിൽ നിർമ്മിക്കുന്ന വീടിൻെറ...
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്ത് തല ജനകീയ ഓഡിറ്റ് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി സ്മിത ജനകീയ ഹരിത ഓഡിറ്റ് സമിതി അംഗങ്ങളിൽ നിന്ന് റിപ്പോർട്ട് ഏറ്റുവാങ്ങി.പഞ്ചായത്തിലെ 18 വാർഡിലും നടത്തിയ ഗ്രാമസഭയിലെ വിലയിരുത്തലുകളുടെയും 15 അംഗ പഞ്ചായത്ത് തല ജനകീയ...