കുന്ദമംഗലം:ജ്വല്ലറി ഷോറൂമിൽ തീപിടുത്തം. കുന്ദമംഗലം കോടതിയുടെ കവാടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെല്ല ജ്വല്ലറിയുടെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ ഇന്റീരിയർ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഭാഗികമായി കത്തി നശിച്ചത്. പുലർച്ചെ ഒരു മണിയോടെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം...
മാവൂർ : വയനാട് കോഴിക്കോട് ദേശീയപാതയിൽ കുന്ദമംഗലത്തിന് സമീപം പടനിലത്ത് സ്കൂട്ടർ ബസ്സിലിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. കളരിക്കണ്ടി സ്വദേശികളായ അബിൻ ലാൽ , വൈഷ്ണവ് , ദാർമിക്,എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചക്ക് രണ്ടുമണിക്കാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും കൊടുവള്ളിയിലേക്ക് പോകുന്ന...
ഓമശ്ശേരി:’വയനാടിനൊരു കൈത്താങ്ങ്‌’ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ജനകീയ സമിതിയുടെ സംരംഭത്തിന്‌ (മൾട്ടി മീഡിയ പഠന കേന്ദ്രം) വെണ്ണക്കോട്‌ മസ്ജിദുൽ വഹബിയ്യ മഹല്ല് കമ്മിറ്റിയുടെ വിഹിതം ജനകീയ സമിതി ഭാരവാഹികൾക്ക്‌ കൈമാറി.ജനകീയ സമിതി ചെയർമാനും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ പി.കെ.ഗംഗാധരൻ ഏറ്റുവാങ്ങി. ജനകീയ സമിതി ജന.കൺവീനറും ഗ്രാമപഞ്ചായത്ത്‌...
കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ എൻഐടി പരിസരത്ത് സ്ഥാപിച്ച 33 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷനായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിട്ടു നൽകിയ 50 സെന്റ് സ്ഥലത്താണ് 8 കോടി രൂപ...
കോഴിക്കോട്:പ്രകൃതിദുരന്തങ്ങളെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതി തുടങ്ങി. ജില്ലയിൽ 4 പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങി. പൂനൂർപ്പുഴയിൽ പടനിലം പാലത്തിനു സമീപവും ഇരുവഞ്ഞിപ്പുഴയിൽ പാഴൂരും...
കുന്നമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്  ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി സൗജന്യമായി സ്കൂൾ കിറ്റ് വിതരണം ചെയ്തു. ലയൺസ് ക്ലബുമായി ചേർന്ന നടത്തിയ പരിപാടിയിൽസ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രവും നൽകി.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി  ഉദ്ഘാടനം ചെയ്തു....
കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി  അർഹരായ എൽപി,യുപി  കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റ് നൽകുന്നു. നിർധനരും കിടപ്പു രോഗികളുടെയും മക്കൾക്ക്  അപേക്ഷിക്കാം.സ്നേഹമീ കുപ്പായം  പദ്ധതി പ്രകാരം വസ്ത്ര വിതരണവും ഉണ്ടായിരിക്കും. ജൂൺ 23 ന് കുന്ദമംഗലത്താണ് വിതരണം.രജിസ്ടേഷന്:7907876102,...
പെരിയാംതോട് ആറങ്ങോട്ട് അയ്യപ്പൻകാവിൽ മനോജിൻ്റെ മകൻ അബിൻ ദേവ് (മനു-14) ആണ് മരിച്ചത്. ഇന്നലെ (ശനി) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. പണിക്കാർ പണി നിർത്തി പോയതിനു ശേഷം വീടിൻ്റെ പോർച്ചിനു മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടെ നിർമ്മാണം നടക്കുന്ന മുകൾനിലയിലെ സൺഷേഡ് സ്ലാബ്...
മാവൂർ: അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അഡ്വ. പി ടി എ റഹീം എം എൽ എ പറഞ്ഞു. അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങൾമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതോടൊപ്പം സ്വന്തമായി...
കുന്ദമംഗലം:പടനിലം കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 പൊലീസുകാരുൾപ്പെടെ 22 പേര്‍ക്ക് പരിക്ക് കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റവരിൽ അഞ്ച് പോലീസുകാരുമുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.