കുന്ദമംഗലം:നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 14 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും വലിയ വാഹനങ്ങള്‍ക്കുള്ള ഒരു ഹൈ സ്പീഡ് ചാര്‍ജിംഗ് സ്റ്റേഷനുമാണ് മണ്ഡലത്തില്‍ അനുവദിച്ചുകൊണ്ട് ഉത്തരവായത്. സംസ്ഥാനത്തൊട്ടാകെ 56...
കുന്ദമംഗലം:കുന്ദമംഗലത്ത് നേരിടുന്ന ഗതാഗതക്കുരിക്കിന് പരിഹാരമായി ബൈപ്പാസ് വരുന്നു.താമരശ്ശേരിയിൽ നിന്നും മുക്കത്ത് നിന്നും വരുന്നവർക്ക് ഏറെ എളുപ്പ റോഡായി മാറും പുതിയ ബൈപ്പാസ്. ബൈപ്പാസ് വരുന്നതോടെ വയനാട് ഭാഗത്തുനിന്ന് വരുന്നവർക്ക് ദേശീയപാതയിലെ പ്രധാന അങ്ങാടികളായ കൊടുവള്ളി, കുന്ദമംഗലം, കാരന്തൂർ എന്നിവ സ്പർശിക്കാതെ നഗരത്തിലെത്താം.മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പവഴിയായി...
കുന്ദമംഗലം:ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗജന്യമായി ഇ.എല്‍.സി.ബി (എര്‍ത്ത് ലീകേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) സ്ഥാപിച്ചു നല്‍കാന്‍ തീരുമാനം. ഇ-സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. കെ.എസ്.ഇ.ബി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ആയിരം വാട്സ് വരെ...
കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിട നവീകരണ പ്രവൃത്തി ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് ജഡ്ജ് പി രാഗിണി ഉദഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ 2018-19 ബഡ്ജറ്റില്‍ അനുവദിച്ച 1 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്‍റെ...
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്സ് സ്കൂളില്‍ എന്‍.സി.സി കാഡറ്റ് യൂനിറ്റ് സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത...
കെ.എസ്.ഇ.ബി ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടി പുതുതായി ആരംഭിച്ച പുരപ്പുറ സൗരോർജ പദ്ധതിയുടെ കുന്നമംഗലം നിയോജക മണ്ഡലംതല ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പടനിലത്ത് പുതുതായി സ്ഥാപിച്ച 5 കിലോ വാട്ട് സോളാർ നിലയത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നടത്തിക്കൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് തുടക്കം...
പനക്കോട് : സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (സര്‍വയര്‍) (44) മരണപ്പെട്ടു.ഭാര്യ കൗലത്ത്.ഏഴ് വയസ്സുള്ള ഹസനിയ ഏക മകളാണ്. സഹോദരങ്ങള്‍ അബ്ബാസ് കെ പി,പരേതനായ അബ്ദുള്ള,കൊന്നാംപോയില്‍ ബഷീര്‍,ഫാത്തിമ പോര്‍ങ്ങോട്ടൂര്‍,ജമീല ചളീക്കോട്,സുലൈഖ ചളീക്കോട്. ജനാസ നിസ്കാരം ഉച്ചക്ക് 12.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ വച്ച് നടക്കും.ഖബറടക്കം...
മാവൂർ:ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇരുപത്തി അഞ്ച് വർഷകാലയളവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളായവരെയും ജനകീയാസൂത്രണത്തിൽ മുഖ്യ പങ്ക് വഹിച്ച ടി.പി.ഗോവിന്ദൻ കുട്ടി, പി.രാധാകൃഷ്ണൻ എന്നിവരെയും മെമൻ്റോ നൽകി ആദരിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു. ചടങ്ങിൽ വൈസ്...
മാവൂർ:പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിന് തുടക്കമായി. നിശ്ചിത കാലയളവിനുള്ളിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ കരാറുകാരനെ ബാധ്യസ്ഥനാക്കുന്നതിനും പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കുന്നതിനും വിശദാംശങ്ങളോടെയുള്ള ബോർഡുകളാണ് വിവിധ റോഡുകളിലായി സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയുടെ കുന്നമംഗലം...
ദോഹ: കൊടുവള്ളി ഫിനിക്സ് പെയിൻ &പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും, 2022 കലണ്ടർ പ്രകാശനവും ബർവ വില്ലേജിലെ റൊട്ടാന റെസ്റ്റോറന്റിൽ വെച്ച് നടന്നു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ആബിദീൻ വാവാടിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കെയർ ആന്റ് ക്യുയർ ഗ്രൂപ്പ് ഓഫ്...









