മുക്കം:കോടഞ്ചേരി പൊലീസ് സ്‌റ്റേഷന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കെട്ടിടം നിർമാണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 9000 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ...
മുക്കം: കോഴിക്കോട് മുക്കത്ത് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. പശ്ചിമബംഗാള്‍ സ്വദേശി ആരിഫലി ആണ് മരിച്ചത്. കൂടെ താമസിക്കുന്ന സഹോദരന്‍ ഇന്നലെ ജോലി കഴിഞ്ഞെത്തിയപ്പോള്‍ ആരിഫലിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്...
    മുക്കം : നെല്ലിക്കാപറമ്പ് കീരൻതൊടിക – കെ. ടി. ബീരാൻ ഹാജി (86) നിര്യാതനായി. മുക്കം മുസ്ലിം ഓർഫനെജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ വൈസ് പ്രസിഡന്റ്‌, കീരതൊടിക കുടുംബ സമിതി അസിസ്റ്റന്റ് അമീർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്....
മുക്കം: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട ജബ്ബാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറി. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫും ജബ്ബാറിന്റെ ഓടത്തെരുവിലുള്ള വീട്ടിലെത്തിയാണ് ആദ്യ ഗഡുവായി 5 ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങൾക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച...
കോഴിക്കോട്: മുക്കത്തെ അഗസ്ത്യമുഴിയില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ലൈറ്റ് സ്പായില്‍ കയറി അതിക്രമവും മോഷണവും നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസില്‍ മലപ്പുറം സ്വദേശി തന്നെയായ മുഹമ്മദ്...
  മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 31-ന് ഉദ്ഘാടനം നിർവഹിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന്‍റെ മുന്നോടിയായി മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബരജാഥ അഭിലാഷ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മുക്കം ബസ്സ്റ്റാന്‍റില്‍...
  നഗരസഭയിലെ മുഴുവൻ കിണറുകളിലും ക്ലോറിനേറ്റ് ചെയ്യും മുക്കം: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾക്കായി നഗരസഭ ആരോഗ്യ വിഭാഗം സമിതി രൂപീകരിക്കുന്നതിനായി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ പി ടി ബാബു യോഗം...
  മുക്കം ടൗണ്‍ രണ്ടാംഘട്ട നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ ബസ്സ്റ്റാന്‍ഡില്‍ ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം നിരോധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന വാഹനങ്ങള്‍ നാളെ (ഓഗസ്റ്റ് 09) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പഴയ സ്റ്റാന്‍ഡിലേക്ക് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍...
കോഴിക്കോട്:  കോഴിക്കോട് കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്. സുബൈദ രാവിലെ നിസ്ക്‌കരിക്കാൻ എഴുന്നേറ്റപ്പോൾ പുറത്ത് കാത്തുനിന്ന മോഷ്‌ടാവ് കണ്ണിൽ മുളകുപൊടി വിതറി അക്രമിക്കുകയായിരുന്നു. പിടിവലിയിൽ സുബൈദയുടെ മുഖത്ത്...
കോഴിക്കോട് :താമരശ്ശേരിക്ക് സമീപം അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ ഫാക്ടറി ക്കെതിരെ പ്രതിഷേധം രൂക്ഷമായി.ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇന്നലെ സന്ധ്യയോടെ മാലിന്യ ഫാക്ടറിയിലെത്തിയ വാഹനം തടഞ്ഞു കൊണ്ടാണ് നാട്ടുകാർ...