കോടഞ്ചേരി : പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണോത്ത് സ്വദേശികളായ തോമസ് ചക്കാലയിൽ, ലീല ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകളുണ്ട്. കോടഞ്ചേരിയിൽനിന്നും കണ്ണോത്തിന് പോവുകയായിരുന്ന ഓട്ടോറിക്ഷ ചക്കാലപ്പടിയിൽവെച്ചാണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. രണ്ടുപന്നികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഒരുമാസം...
കോഴിക്കോട്: കോഴിക്കോട് കളന്തോട് KMCT ആർട്ട്സ് & സയൻസ് കോളേജ്‌ മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. അധ്യാപകർ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മനേജ്മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തി. ശമ്പള വർധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് 15 ദിവസമായി കെ...
ചേന്ദമംഗല്ലൂർ:മാധ്യമം പ്രിന്റിംഗ് വിഭാഗം ജീവനക്കാരനും വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റുമായിരുന്ന ചേന്ദമംഗല്ലൂർ പുൽപ്പറമ്പിൽ കിളിക്കോട് അബ്ദുസമദ് നിര്യാതനായി. ഭാര്യ: സുബൈദ (മാവൂർ). മക്കൾ: സഫ്ന, ഇഷാ പർവീൻ, നേഹ. മരുമകൻ: അനീസ് അഹമ്മദ് ചക്കിട്ടക്കണ്ടി. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ മജീദ്, അബ്ദുൽ...
കാരശ്ശേരി: ഒരു പാലത്തിൽ അപകടമൊഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാൽമാത്രം മതിയോയെന്നാണ് മുക്കം-കൊടിയത്തൂർ-ചെറുവാടി റോഡിലെ യാത്രക്കാരും കാരശ്ശേരി, കക്കാട് പ്രദേശക്കാരും ചോദിക്കുന്നത്. കാരണം ഈ റോഡിലെ ചീപ്പാൻകുഴിയിലുള്ള അപകടക്കെണിയായ പാലത്തിൽ ഏഴുവർഷത്തിലധികമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാണ് അപകടങ്ങളുണ്ടാവാതെ നോക്കുന്നത്. വീതിയുള്ള റോഡിൽ കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയതും പഴക്കംചെന്ന്...
മുക്കം: ജെ സി ഐ കാരശ്ശേരിയുടെ 2023 വർഷത്തേക്കുള്ള പുതിയ പ്രസിഡന്റായി ഷഹ്‌റാജ് ഇ.കെ സ്ഥാനമേറ്റു. ജെ സി ഐ ഇന്ത്യ സോൺ 21 പ്രസിഡന്റ് പ്രജിത്ത് വിശ്വനാഥൻ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് ഡോ. അനസ്...
കൊടിയത്തൂർ:സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സുന്നി ആദർശസമ്മേളനം സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. മോയിൻകുട്ടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ അശ്റഫി കക്കുപടി, സയ്യിദ്...
തോട്ടുമുക്കം : കക്കാടംപൊയിലിൽ നിന്നും പെരിന്തൽമണ്ണയിലേക്ക്‌ പോവുകയായിരുന്ന കാർ ആണ് തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപമുള്ള തോട്ടിലേക്ക് വീണു ഇന്നലെ വൈകുന്നേരം അപകടത്തിൽപ്പെട്ടത്. വൻ ശബ്ദത്തിൽ സമീപത്തെ തോട്ടിലേക്കാണ് കാർ പതിച്ചത്. റോഡിനു സമീപമുള്ള കമുകുകൾ ഇടിച്ചു തകർത്താണ് കാർ തോട്ടിൽ പതിച്ചത്. യാത്രക്കാർക്ക് കാര്യമായ...
മുക്കം മുക്കം ടൗണിൽ ട്രാഫിക് പരിഷ്‌കരണം നിലവിൽ വന്നു. 10 വരെ ട്രയലാണ്. 10നുശേഷം നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. മാർഗനിർദേശങ്ങളടങ്ങുന്ന ബോർഡ് സ്ഥാപിച്ച് നഗരസഭ ചെയർമാൻ പി ടി ബാബു ട്രാഫിക് പരിഷ്‌കരണം ഉദ്ഘാടനംചെയ്തു. ബസ്സുകൾ അഭിലാഷ് ജങ്ഷനിലൂടെ ആലിൻചുവട് വഴി...
ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആർ ആർ ടി അംഗം ഹുസൈൻ കൽപൂരിന്റെ കുടുംബത്തിന് കാരമൂല കൽപ്പൂർ ജനകീയ കൂട്ടായ്മ വീട് നിർമിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൻറെ ആധാരം കൈമാറൽ ചടങ്ങ് നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ...
തോട്ടുമുക്കം : 1973ല്‍ സ്ഥാപിതമായ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ 2023 ൽ അതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. അൻപതാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് സ്വാഗതസംഘത്തിൽ തീരുമാനമായി. സാംസ്കാരിക സംഗമം, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, മിനി എക്സ്പോ, മെഡിക്കൽ ക്യാമ്പ്,...