കൊടിയത്തൂർ:ഇരുവഴിഞ്ഞിപ്പുഴയിലെ അങ്ങാട്ടപൊയിൽ കടവിൽ ഇന്നലെ വൈകീട്ട് ഏഴരയോടെ കാണാതായ വൃദ്ധയുടെ മൃതദേഹം പാഴൂർ പമ്പ് ഹൗസിന് സമീപം കണ്ടെത്തി. മുഖ മക്കനയും ചെരിപ്പും ഊന്നുവടിയും ടോർച്ചും പുഴക്കരികിൽനിന്നും ലഭിച്ചതോടെ മുക്കം പൊലീസും അഗ്നിശമന സേന വിഭാഗവും സന്നദ്ധ സേനകളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ...
മുക്കം:’സ്നേഹമാണ് ഭാഷ കളിയാണ് രീതി’ എന്ന ക്യാമ്പയിൻ ഉയർത്തിപ്പിടിച്ച് വനിതാ ശിശു വികസന വകുപ്പും കാരശ്ശേരി ഗ്രാമപഞ്ചായത്തും പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിമൂലം രണ്ടുവർഷമായി നടക്കാതിരുന്ന പ്രവേശനോത്സവമാണ് ഈ പ്രാവശ്യം പഞ്ചായത്തിന്റെയും രക്ഷിതാക്കളുടെയും സഹായത്തോടെ വിപുലമായി സംഘടിപ്പിച്ചത്. വിവിധ വർണങ്ങളിലുള്ള...
മുക്കം: ഭാരതത്തിൻ്റെ കരുത്തായ മതസാഹോദര്യം നിലനിർത്താൻ യുവ സമൂഹം ജാഗ്രത പുലർത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ പറഞ്ഞു നിരവധി മതങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിൽ സർവ്വ മത വിശ്വാസികളും പരസ്പര ബഹുമാനത്തോടെയാണ് സഹവസിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഭരണാധികാരികൾ ഈ സാഹോദര്യം തകർക്കാനുള്ള...
തിരുവമ്പാടി: തിരുവമ്പാടി ചേപ്പിലംകോടിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 12 കാരനെ കാട്ടുപന്നിയുടെ കുത്തേറ്റു. ചേപ്പിലംകോട് പൊട്ടൻകാവ് റോഡിൽ വച്ച് സൈക്കിൾ സഞ്ചരിക്കുകയായിരുന്ന മുല്ലപ്പള്ളി സനൂപിന്റെ മകൻ അദ്നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവലെ 9.15 നായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പരിക്കേറ്റ അദ്നാനെ തിരുവമ്പാടിയിലെ സ്വകാര്യ...
കൊടിയത്തൂർ:ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലു കുന്നത്തിനെതിരെ ഗ്രാമീണ ബാങ്ക് മാനേജറുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പെരുമണ്ണ ബേങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ എത്തിയ ദളിത്...
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാം ക്കുന്ന് ജി.എൽ.പി സ്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം 2022 മേയ് 5 ന് രാവിലെ 10 മണിക്ക് ബഹു:കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. വി.ശിവൻകുട്ടി ഉത്ഘാടനം നിർവഹിക്കുന്നു. ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
മുക്കം: പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പന്തലിൽ ഒരുമിച്ചിരുന്ന് നോമ്പുതുറന്നത് ആയിരത്തിലധികംപേർ .പിറന്നത് കൂട്ടായ്മയുടെ പുതുചരിതം!മുക്കം വ്യാപാര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ മെഗാഇഫ്താർ സംഗമം സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും നവ്യാനുഭവമായി. മുക്കത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ വ്യക്തികളേയും വ്യാപാര സ്ഥാപനങ്ങളിൽ...
ചെറുവാടി:അഡ്വഞ്ചർ ക്ലബ്ബ്‌ സമൂഹ നോമ്പ് തുറ ചെറുവാടിക്കടവിൽ വെച്ച് നടത്തി. ചടങ്ങിൽ കൊടിയത്തുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പോലുകുന്നത്ത് മുഘ്യഅഥിതി ആയിരുന്നു. ചടങ്ങിൽ മികച്ച അദ്ധ്യാപകനുള്ള എ.പി.ജെ അബ്ദുൾകലാം മെമ്മോറിയൽ അവാർഡ് കരസ്ഥമാക്കിയ, കിഴുപറമ്പ ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററും, അഡ്വഞ്ചർ ക്ലബ് ചെറുവാടിയുടെ...
കൊടിയത്തൂർ :നെഹ്റു യുവ കേന്ദ്ര കോഴിക്കോടും മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂരും സംയുക്തമായി കോഴിക്കോട് ജില്ലാ തല പഞ്ചായത്തീരാജ് ദിനാചരണം നടത്തി. കോഴിക്കോട് ജില്ലാതല ദിനാചരണ പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ...
തോട്ടുമുക്കം:അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്റർ ദിനത്തിൽ ഒറ്റപ്പെടലിന്റെ വേദന തിന്ന് കഴിയവെയാണ് സ്‌നേഹത്തിന്റെ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ കൊച്ചുകൂരയിലെത്തിയത്. തോട്ടുമുക്കം – മാടാമ്പിയിലെ ഏലിയാമ്മക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് കുറെ നേരത്തേക്ക് ഒന്നും മിണ്ടാനായില്ല. അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി മാടാമ്പിക്കുന്ന്...