മുക്കം : വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് നാഷണൽ സർവീസ് സ്കീമ് നിർമ്മിച്ച് നൽകുന്ന 150 ഭവനങ്ങളുടെ പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്താൻ വേണ്ടി എൻഎസ്എസ് വികെഎച്ച്എംഒ കോളേജ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു എൻഎസ്എസ് വളണ്ടിയർമാരുടെയും അധ്യാപകരുടെയും കൂട്ടായ നേതൃത്വത്തിലായിരുന്നു ബിരിയാണി പാകം ചെയ്തതും...
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ൽ ചുള്ളിക്കാപറമ്പ് അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ ഫലമായി ചുള്ളിക്കാ പറമ്പിലുള്ള ഒരു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയത്...
മുക്കം : നമ്മുടെ നാടിന് മതേതരത്വം നിറഞ്ഞിരുന്ന നല്ലൊരു കാലമുണ്ടായിരുന്നു. ജാതിമത ചിന്തയില്ലാതെ ഒന്നിച്ചിരുന്ന് കിസ്സകൾ പറഞ്ഞിരുന്ന ഒരു കാലം. ആ കാലം തിരിച്ചുവരണമെന്ന് എഴുത്തുകാരി ആമിന പാറക്കൽ അഭിപ്രായപ്പെട്ടു. ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ആമിന പാറക്കലിന്റെ ‘കോന്തല കിസ്സകൾ’ എന്ന...
കോഴിക്കോട്:പ്രകൃതിദുരന്തങ്ങളെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതി തുടങ്ങി. ജില്ലയിൽ 4 പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങി. പൂനൂർപ്പുഴയിൽ പടനിലം പാലത്തിനു സമീപവും ഇരുവഞ്ഞിപ്പുഴയിൽ പാഴൂരും...
പന്നിക്കോട് നായിപൊറ്റമ്മൽ കടച്ചിന്തോടിക ചേക്കു മുഹമ്മദ് മരണപ്പെട്ടു. മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് മുള്ളമടക്കൽ ജുമാ മസ്ജിദിൽ
മുക്കം, ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫസർ ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ സന്ദേശം പ്രൈമറി സ്കൂൾ അധ്യാപകരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുവാനായി മുക്കം ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാല നഗരസഭ ചെയർമാൻ പി.ടി ബാബു...
വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല സാഹിത്യ ക്വിസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അറിവിന്റെ ഉത്സവമായി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, രക്ഷിതാക്കൾ എന്നീ അഞ്ചു വിഭാഗങ്ങളിലായി ഉപജില്ലയിലെ അറുപതോളം വിദ്യാലയങ്ങളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. എം.എ.എം.ഒ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ...
കൊടിയത്തൂർ അങ്ങാടിയിലെയും പരിസരത്തുമുള്ള കിണറുകളിലെ ജലം ടെസ്റ്റ് ചെയ്ത് കുടിവെള്ളത്തിൽ മാലിന്യം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ സെപ്തംബർ 21 ന് ശനിയാഴ്ച്ച കോട്ടമ്മൽ അങ്ങാടിയിൽ ഒരു water testing ക്യാമ്പ് നടത്താൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റ് ഇന്ന് കൂടിയ യോഗത്തിൽ തീരുമാനിച്ചു .ടി.കെ...
കൊടിയത്തൂർ ചാത്തപ്പറമ്പിൽ മറിയക്കുട്ടി മരണപ്പെട്ടു. ഭർത്താവ് : കണിയാത്ത് കുഞ്ഞഹമ്മദ് (ബിച്ചാപ്പു ) മക്കൾ: ജംഷിദ് ,ഷിബിൽ ജംഷിദ, നാദിയ മയ്യത്ത് നിസ്കാരം വൈ: 4 .30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ
പുല്ലൂരാംപാറ:ഇന്ന് രാവിലെ പുതുപ്പാടിയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വിമുക്തഭടനും എയർപോർട്ട് ജീവനക്കാരനുമായ പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി ജോസഫ് (56) ആണ് മരിച്ചത്.പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോഴിക്കോട്...