തിരുവമ്പാടി : കൃഷിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കർഷകൻ വാഹനമിടിച്ചു മരിച്ചു. വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശിയും ഇപ്പോൾ കല്ലുരുട്ടിയിൽ താമസക്കാരനുമായ ബിജു എന്ന ജോസ് ജേക്കബ് (45) ആണ് മരിച്ചത്. തോട്ടത്തിൻകടവ് ഭാഗത്തു നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ഇന്ന് വൈകുന്നേരം...
കൊടിയത്തൂർ : നാട്ടൊരുമ സ്വശ്രയസംഘത്തിന്റെ പച്ചക്കറിക്കൃഷിയുടെ രണ്ടാംഘട്ടം തുടങ്ങി. വിത്തിറക്കൽ ഉദ്ഘാടനം ചെറുവാടി താഴെമുറി പടിഞ്ഞാറ്റുംപാടത്ത് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.ടി. റിയാസ് നിർവഹിച്ചു. നാട്ടൊരുമ പ്രസിഡന്റ് യൂസഫ് പാറപ്പുറത്ത് അധ്യക്ഷനായി. കൃഷി ഓഫിസർ ഫെബിത, അഷ്‌റഫ് കൊളക്കാടൻ, മമ്മദ്‌ കുട്ടി കുറുവാടങ്ങൽ,...
കൊടിയത്തൂർ : ഗൃഹനാഥന്റെ ചികിത്സയ്ക്ക് നാട്ടുകാർ നടത്തുന്ന ബിരിയാണി ചലഞ്ച് മാർച്ച് ആറിന് നടക്കും. പാർക്കിസൺസ് രോഗം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച പന്നിക്കോട് പരപ്പിൽ മോഹനന്റെ ചികിത്സയ്ക്ക് പണം കണ്ടത്താനാണ് ചികിത്സാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തുന്നത്. ഉണ്ണി കൊട്ടാരത്തിൽ ചെയർമാനും റഹ്മത്ത് പരവരി...
കാരശ്ശേരി : യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റി ശരത്‌ലാൽ, കൃപേഷ് അനുസ്മരണദീപം തെളിയിച്ചു. ജവഹർ ബാലമഞ്ച് ദേശീയ കോ-ഓർഡിനേറ്റർ മുഹമ്മദ് ദിശാൽ അനുസ്മരണപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും കാരശ്ശേരി പഞ്ചായത്തംഗവുമായ ജംഷിദ്...
മുക്കം: മാമ്പറ്റ അങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. വല്ലത്തായി പാറ സ്വദേശി സതീഷൻ, തേക്കു കുറ്റി സ്വദേശി കണ്ണഞ്ചേരി  മോഹനൻ, സജിത്, ഗിരീഷ് എന്നിവർക്കാണ് പരിക്കേറ്റത്.നാല് പേരെയും മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചും ഉച്ചക്ക് 1.30യോടയാണ് അപകടം.ഡോൺ...
മുക്കം:മുസ്ലിം ഓർഫനേജ് ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ബിരിയാണി ചലഞ്ചിൻ്റെ ലോഗോ പ്രകാശനം സ്കൂൾ മനേജർ മോയിമോൻ ഹാജി നിർവഹിച്ചു.ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ മൊയ്നുദ്ദീൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ NK അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ, കമ്മറ്റി അംഗങ്ങളായ വി നിസാർ, പി.കെ ഇസ്മായിൽ,...
മുക്കം : പാട്ടും പറച്ചിലും ഇടകലർത്തി മുക്കം ഉപജില്ലയിലെ പ്രഥമാധ്യാപകരും എസ്.ആർ.ജി. കൺവീനർമാരും പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന ‘കാഴ്ചപ്പാടും കട്ടൻചായയും പാട്ടും’ എന്ന പരിപാടിയാണ് പുതുമകൊണ്ട് ശ്രദ്ധേയമായത്. കോവിഡാനന്തര കാലഘട്ടത്തിലെ നവ വിദ്യാഭ്യാസ ചിന്തകൾ...
മുക്കം: അനീതിക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കുന്നതിൻ്റെ പേരിൽ മുസ്‌ലിം ലീഗ് പാർട്ടിയെ വർഗീയവത്കരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സി.പി.എം നേതാക്കളുടെയും ശ്രമം വിലപോവില്ലന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ലീഗിൻ്റെ നയങ്ങളും പ്രവർത്തനങ്ങളും മതേതരമാണ്...
കോഴിക്കോട്: റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു അതെ സമയം രണ്ടാം വർഷ...
ചുള്ളിക്കാപറമ്പ്:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ കെട്ടിടമാണ് ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിലായത്.കെട്ടിടത്തിന്റെ ചുമരുകളിൽ വിള്ളൽ വീഴുകയും കെട്ടിടത്തിന്റെ മുകൾ ഭാഗം ഭാഗിഗമായി തകരുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ നടത്തി. കെട്ടിടത്തിലെ ഒന്നാം നിലയിലെ താമസക്കാരെ മാറ്റിപ്പർപ്പിക്കുകയും...