മുക്കം:ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍...
കോഴിക്കോട്: കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം സംഭവിച്ചു. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അഗസ്ത്യ മുഴിയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ അഞ്ചര യോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഡ്രൈവറുടെ കാലിനാണ് പരിക്കേറ്റത്. കൊണ്ടോട്ടിയിൽ നിന്നും...
കൂളിമാടിലെ നിർദ്ദിഷ്ട ടൂറിസ്റ്റ് കേന്ദ്രം ടൂറിസം പദ്ധതി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ചിത്ര വാസു, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ധന്യ,ഓവർസിയർ സഫാദ് പറയങ്ങാട്ട് എന്നിവർക്കൊപ്പം മുദ്ര കൂളിമാടിന്റെ പ്രവർത്തകരും സംബന്ധിച്ചു. ഇരിപ്പിടം സൗകര്യങ്ങൾ, ലൈറ്റുകൾ, വയോജന പാർക്ക്, ജിമ്നേഷ്യ തുടങ്ങി...
മുക്കം നഗരസഭ കൗൺസിൽ യോഗം ചേരുന്നതിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നഗരസഭ ചെയർപേഴ്സനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി യോഗം ചേരുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. യുഡിഎഫ് വിമതനായി ജയിച്ച കൗൺസിലറെ എൽഡിഎഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. എൽഡിഎഫ്-ബി ജെ...
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ പെരുമ്പടപ്പിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങിയതുമായി ബന്ധപെട്ട് മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു. 33 അംഗ ഭരണസമിതിയിൽ 17 പേർ എത്താതിരുന്നതോടെ കോറം തികയാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്....
പന്നിക്കോട് :- കുന്നമംഗലം ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും, പന്നിക്കോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകർക്ക് വേണ്ടി *കർഷക മൈത്രി* (കർഷക സമ്പർക്ക) പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്ന മേഖലയാണ് ക്ഷീര കർഷക മേഖല. അവർക്ക് സർക്കാർ...
കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതി ജനറൽ ബോഡി യോഗം നടന്നു.വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. എ കെ റാഫി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം വരവ്- ചിലവ്...
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ വൈകിട്ട് മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ജോണിനെ...
മുക്കം : വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് നാഷണൽ സർവീസ് സ്കീമ് നിർമ്മിച്ച് നൽകുന്ന 150 ഭവനങ്ങളുടെ പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്താൻ വേണ്ടി എൻഎസ്എസ് വികെഎച്ച്എംഒ കോളേജ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു എൻഎസ്എസ് വളണ്ടിയർമാരുടെയും അധ്യാപകരുടെയും കൂട്ടായ നേതൃത്വത്തിലായിരുന്നു ബിരിയാണി പാകം ചെയ്തതും...
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ൽ ചുള്ളിക്കാപറമ്പ് അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ ഫലമായി ചുള്ളിക്കാ പറമ്പിലുള്ള ഒരു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയത്...









