ചെറുവാടി : 31ാ മത് SSF ചെറുവാടി സെക്ടർ സാഹിത്യോത്സവ് 29, 30 ശനി, ഞായർ തീയ്യതികളിലായി കാരാളിപറമ്പ് വെച്ച് നടക്കും.2 ദിനങ്ങളിലായി 11 യൂണിറ്റുകളിൽ നിന്ന് 7 കാറ്റഗറിയിലായി 100+ മത്സരങ്ങളിൽ 400+ മത്സരാർത്ഥികൾ മാറ്റുരക്കുമെന്ന് എസ്എസ്എഫ് ചെറുവാടി സെക്ടർ ഭാരവാഹികൾ പറഞ്ഞു...
പാഴൂർ:മുന്നൂര് എളംമ്പിലാശ്ശേരി മുഹമ്മദാജിയുടെ ഭാര്യ ആയിഷകുട്ടി മരന്നപ്പെട്ടു. മയ്യിത്ത് നിസ്കാരം രാവിലെ 8. 30 ന് മുന്നൂര് ജുമാ മസ്ജിദിൽ.മക്കൾ:അഹമ്മദ്കുട്ടി, അബ്ദുൽ അസീസ്, റുഖിയ പുത്തനത്താണി,സുബൈദ കൂളിമാട്,, അബ്ദു നാസർ,ഫാത്തിമത്ത് സുഹ്റ തിരുവമ്പാടി, അബ്ദുൽ ജലീൽ. മുസതഫ.
കോഴിക്കോട്: കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 5 പേർക്ക് പരിക്ക്. പൂവ്വാറംതോട് നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ...
ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ വിദ്യാർഥികൾ വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് വീട്ടിൽ വായനയ്ക്കായി ഒരിടം ഒരുക്കിയത് നവ്യാനുഭവമായി. ‘പുതുവർഷം പുതുവായന വീട്ടിൽ ഒരു വായനാമൂല’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടന്നത്. വായനയുടെ ലോകത്തേക്ക് ആവേശത്തോടെ കടന്നുചെല്ലാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ചേന്ദമംഗല്ലൂർ എച്ച്....
വെസ്റ്റ് കൊടിയത്തൂർ :പരേതനായ കോട്ടമുഴിക്കൽ മുഹമ്മദ് (മീമി കാക്കയുടെ) ഭാര്യ തറമ്മൽ MT പാത്തുമ്മ (85) മരണപ്പെട്ടു. മക്കൾ : സുലൈമാൻ, നഫീസ , ഉസ്മാൻ ( പ്രിൻസിപ്പാൾ SSMO TTI തിരൂരങ്ങാടി) ആമിന, മൈമൂന, സിദ്ദിഖ്. മരുമക്കൾ : മരക്കാർ പെരുമണ്ണ ,...
ചെറുവാടി : രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട NTA പരീക്ഷ നടത്തിപ്പിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ പ്രതിഷേധമുയർത്തി SSF ചെറുവാടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.സമീപ ദിവസങ്ങളിൽ ഫലം പുറത്തു വന്ന നീറ്റ്, നെറ്റ് പരീക്ഷകൾ നടത്തിപ്പിലെ ക്രമക്കേട്...
കൊടിയത്തൂർ.ക്യാമ്പിൽ കൊടിയത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ,മനേഷ് ഷാജു എന്നി ഉദ്യോഗസ്ഥന്മാരും KVVES പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടയും ചെറുവാടി യൂണിറ്റ് പ്രസിഡന്റ് കെ. വി. അബ്ദുറഹ്മാൻ, കരീം ചെറുവാടി എന്നിവർ പങ്കെടുത്തു.
ഹരിതകർമ്മസേന എല്ലാ വ്യാപാരികളിൽ നിന്നും 100 രൂപ യാണ് നിലവിൽ ഫീസായി വാങ്ങിക്കൊണ്ട് ഇരിക്കുന്നത്.പലവിധ പ്രതിസന്ധികളും കാരണം അതിജീവിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ഒട്ടുമിക്ക വ്യാപാരികളും. ഓൺലൈൻ വ്യാപാരത്തിലെ അതിപ്രസരവും വ്യാപാരമാന്ദ്യവുമെല്ലാം ചെറുകിട വ്യാപാരികളിൽ പലരും അടച്ചുപൂട്ടുകയോ അല്ലെങ്കിൽ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിക്കുകയോ ചെയ്തിരിക്കയാണ്. ഒരു...
മുക്കം:എസ്.എസ് എൽ സി പരീക്ഷയിൽ 223 ഫുൾ എപ്ലസും 100 % വിജയവും കരസ്ഥമാക്കിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിനെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.പ്രസിഡൻ്റ് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി പ്രധാനാധ്യാപകൻ ജി സുധീറിന് ഉപഹാരം കൈമാറി....
വെസ്റ്റ് കൊടിയത്തൂർ കോർമത്ത് പുതിയോട്ടിൽ അഹമ്മദ് കുട്ടി മൗലവിയുടെയും വാഴക്കാട്എം.ടി.ഫാത്തിമക്കുട്ടിയുടെയും മുത്ത മകൻ കെ.പി. മൂസ മാസ്റ്റർ ( 73 വയസ്സ്) ഇന്ന് വൈകുന്നേരം (വ്യാഴം)6.30 ന് മരണപ്പെട്ടു. ഭാര്യ സുലൈഖ മാവൂർ, അബ്ദുൽബാസിത്, അൻവർ , പരേതയായ ബുശൈറ, ബഹ്ജത്ത് എന്നിവർ മക്കളാണ്....