കൂളിമാട് മഹല്ല് കാരണവരും പാഴൂർ എ.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനുമായിരുന്ന തെന്നഞ്ചേരി വീരാൻ മാസ്റ്റർ (85) മരണപ്പെട്ടു. ഭാര്യ റുഖിയ്യ (കൊടിയത്തൂർ)മക്കൾ അബ്ദുൽ ജലീൽ (ഫാർമസിസ്റ്റ് മെഡി.കോളേജ്) ജമാൽ (റിയാദ്) ശരീഫ,ആരിഫ,ഹബീബമരുമക്കൾ:അബ്ദുൽ ജബ്ബാർ ചിറ്റാരിപ്പിലാക്കൽ (റിട്ട.എക്സൈസ്), അബ്ദുൽ അസീസ് എടവണ്ണപ്പാറ (മദീന),മുഹമ്മദ് ബഷീർ നടമ്മൽ...
കട്ടാങ്ങൽ | നിപ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുക, കുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം...
മാവൂർ : സാബിയ സെയ്ഫി; ബലാൽസംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിക്കുക, കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുക , പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വിമൺ ഇന്ത്യ മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂരിൽപ്രതിഷേധ ജ്വാല നടത്തി. ജംഷി ജാഫർ. നുസൈബ കാദർ,...
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിൽ നിപ്പ രോഗബാധിതനായ കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഴൂർ പ്രദേശത്തോട് ചേർന്നുള്ള...
മാവൂർ:നിപ്പ സ്ഥിരീകരിച്ച പാഴൂരിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം കർശനമാക്കി. സമീപ പ്രദേശത്തെ കൂടുതൽ റോഡുകൾ അടച്ചു പൂട്ടി. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 8, 9, 10, 12 വാർഡുകളിലെ മൂന്ന് കിലോ മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകളും പോക്കറ്റ് റോഡുകളും ചിറ്റാരിപ്പിലാക്കൽ അങ്ങാടിയും പൂർണമായി...
നിപ പ്രതിരോധത്തിനുള്ള ആക്ഷൻ പ്ലാൻ തയാറായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമ്പർക്ക പട്ടിക തയാറാക്കി പ്രതിരോധം ശക്തമാക്കും. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിപ ബാധയേറ്റ് മരിച്ച കുട്ടിക്ക് കൊവിഡ് പോസിറ്റീവായിരുന്നില്ല. കുട്ടിക്ക്...
4 വാർഡുകളിൽ കർശന നിയന്ത്രണം. മാവൂർ | ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 9 പാഴൂരിൽ നിപ്പ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ 4 ഓളം വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.വാർഡ് 9 പൂർണമായും അടച്ചു.8,10,12 വാർഡുകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ.17 പേർ നിലവിൽ...
കുന്ദമംഗലത്ത് വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ. കുന്ദമംഗലത്ത് വയനാട് റോഡിൽ വെച്ച് ഇന്ന് അതി രാവിലെയാണ് കുന്ദമംഗലം SHO CI യുസുഫിന്റെയും SIയുടെയും നേതൃത്വത്തിലുള്ള സംഘം ഒരു സ്ത്രീയുടെയും പുരുഷന്റെയും കൈവശത്തുനിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.കാറിൽ വെച്ചാണ് കഞ്ചാവ്...
മാവൂർ: മാവൂർ സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ എം.വി.ആർ ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ ക്രെസന്റ് പബ്ലിക് സ്കൂളിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...
മാവൂർ | ശക്തമായ മഴയെ തുടർന്ന് റോഡിൻ്റെ അരിക് ഇടിഞ്ഞു വീണു. മാവൂർ കണ്ണിപറമ്പ് റോഡിൽ പള്ളിയോൾ മേച്ചേരി താഴത്താണ് നാല് മീറ്ററോളം ഉയരത്തിലുള്ള റോഡിൻ്റെ അരിക് ഇടിഞ്ഞത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് റോഡിൻ്റെ ഈ ഭാഗം ഇടിഞ്ഞമർന്നത്.കുന്ദമംഗലത്തേക്കുള്ള ബസുകളടക്കം നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ...









