മാവൂർ : മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രതിഭകളെ ആദരിക്കൽ പരിപാടി എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് നിർവഹിച്ചു, ഒ.പി അബ്ദുസ്സമദ് അധ്യക്ഷത...
മാവൂർ : അപകട ഭീഷണി നേരിട്ട കലുങ്ക് പുതുക്കി പണിയുന്നതിന്റെ ഭാഗമായി ചിറ്റാരിപ്പിലാക്കൽ – അരയങ്കോട് മുക്കിൽ റോഡ് അടിപറമ്പ് ഭാഗത്ത് റോഡ്പൂ ർണമായി അടച്ചു.
മുക്കം ടൗണ്‍ രണ്ടാംഘട്ട നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ ബസ്സ്റ്റാന്‍ഡില്‍ ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം നിരോധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന വാഹനങ്ങള്‍ നാളെ (ഓഗസ്റ്റ് 09) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പഴയ സ്റ്റാന്‍ഡിലേക്ക് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍...
കൊച്ചി: പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് തടഞ്ഞത്. ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി. പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്താണ്...
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലൻ അഷ്റഫിന് (16) വേണ്ടിയുള്ള നാലാം ദിവസം നടത്തിയ തിരച്ചിലിന് ഇന്ന് ഫലം കണ്ടു. സമീപത്തുള്ള സിയാൽ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിൽ നിന്നാണ് അലന്റെ മൃതദേഹം ലഭിച്ചത്. കോടഞ്ചേരി...
കോഴിക്കോട് ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. ഭർത്താവിൻ്റെ വീട്ടുകാർ ഇതുവരെ ബന്ധപ്പെട്ടില്ല. ജിസ്‌ന മാനസിക പീഡനത്തിന് ഇരയായെന്നും ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭർത്താവിൻ്റെ വീട്ടില്‍ പ്രശ്നങ്ങള്‍...
കോഴിക്കോട്: കുന്ദമംഗലത്തെ സപ്ലൈകോ മാവേലി സ്റ്റോറില്‍ പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. എളേറ്റില്‍ വട്ടോളി, കൈതപ്പൊയില്‍ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സന്ദര്‍ശനം. കാറില്‍ നിന്നിറങ്ങി സപ്ലൈകോയുടെ മരുന്ന് കടയിലെത്തിയ മന്ത്രി നിലവിലെ മരുന്ന് വിതരണത്തിന്റെ...
ജീവിതത്തിലെ പ്രതിസന്ധികളോടും വേദനകളോടും പൊരുതാൻ കുട്ടികളിൽ കായിക മനോഭാവം വളർത്തണമെന്ന് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്റർ കോണ്ടിനന്റൽ കപ്പ് സെറിബ്രൽ പാൾസി ഫുട്ബോളിനുള്ള ഇന്ത്യൻ വുമൺസ് ടീം പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കായിക...
കോഴിക്കോട് :ഫറോക്ക് കോളേജിന് സമീപം സ്കൂട്ടർബസിനടിയിൽ അകപ്പെട്ട്പോസ്റ്റ് ഓഫീസ് ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് കുതിരവട്ടം സ്വദേശിനി ചെമ്പകശ്ശേരി മീത്തൽ അക്ഷരക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.രാമനാട്ടുകരയിൽ നിന്നും ഫറോക്ക് കോളേജ് വഴി മാവൂരിലേക്ക്പോവുകയായിരുന്ന മഹറൂസ് എന്ന സ്വകാര്യ ബസിന് അടിയിലേക്കാണ്...
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്. സുബൈദ രാവിലെ നിസ്ക്‌കരിക്കാൻ എഴുന്നേറ്റപ്പോൾ പുറത്ത് കാത്തുനിന്ന മോഷ്‌ടാവ് കണ്ണിൽ മുളകുപൊടി വിതറി അക്രമിക്കുകയായിരുന്നു. പിടിവലിയിൽ സുബൈദയുടെ മുഖത്ത്...









