മാവൂർ: പ്രമുഖ തറവാടായ    ചാത്തനാരത്ത്  കുടുംബത്തിന്റെ  സംഗമം   താത്തൂർപൊയിൽ ചാലിയാർ ജലക്കിൽ പരതക്കാട്ട് കുഞ്ഞിരാമൻ നഗറിൽ വെച്ച്  നടന്നു. മാവൂർ താത്തൂർ പൊയിൽ പൂക്കാട്ട് ഭഗവതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ദേശീയ അധ്യാപക പുരസ്കാര ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു....
കട്ടയാട്ട് -പുതുക്കുടിക്കുന്നത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് സെക്രെട്ടറി അലി കല്ലങ്ങലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് നിവേദനം നൽകുന്നു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ആയിഷ ചേലാപുറത്തിന്റെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.സിപി ശമീർ, ഷാഫി കീലത്ത്, ശിഹാബ്...
ചെറുവാടി : ചുള്ളിക്കാപറമ്പ് വയലോരം റെസിഡൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം നടത്തി. അക്കരപ്പറമ്പ്, കണ്ടങ്ങൽ, തേലീരി, ചെട്ടിയാൻതൊടിക, കുന്നുമ്മൽ, അയ്യപ്പൻകുന്ന്എന്നിവിടങ്ങളിലായി 150 ഓളം വീടുകളിൽ നിന്നായി നിരവധിപേർ പങ്കെടുത്തു. ഓണാഘോഷത്തിന് ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. തുടർന്ന് 500...
12 മണിവരെയുള്ള പോളിങ്ശതമാനം: 39.79%പോൾ ചെയ്ത വോട്ട് : 70204പുരുഷന്മാർ: 35919സ്ത്രീകൾ: 34284ട്രാൻസ്ജെൻഡർ: 1
കൊടിയത്തൂർ: മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ  കോനൂർ കണ്ടി മരത്തോട് റോഡിൽ ഇന്ന് പുലർച്ചെ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശിയും പഴയ കാല ഗോൾകീപ്പറും കൂടിയായ കുഴിഞ്ഞോടി അബ്ദുൽ സലാം എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...
സൗഹൃദം കൊടിയത്തൂരിന്റെ നേതൃത്വത്തിൽ ഓണം സൗഹൃദ സംഗമവും കലാ പരിപാടികളും നടത്തി .  സംഗമം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു . വെറുപ്പും മത വിദ്വേഷങ്ങളും വർധിക്കുന്ന വർത്തമാന കാലത്ത് മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി പരസ്പരം സ്നേഹിക്കുകയും  സൗഹാർദ്ദം...
മുക്കം: പന്നിക്കോട് കെ എസ് ഇ ബി ഓഫീസിനെ ജനസൗഹാർദ ഓഫീസാക്കി മാറ്റുറുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച അസി: എഞ്ചിനീയർ സതീഷ് കുമാറിന് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി ജനകീയ യാത്രയയപ്പ് നൽകി. 2018ൽ പന്നിക്കോട് സെക്ഷനിൽ അസി: എഞ്ചിനീയറായി എത്തിയ സതീഷ് കുമാർ  കഴിഞ്ഞ...
കെട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് (ലിഡർ ആസ്ഗോ) പുള്ളന്നൂർ വൈറ്റ് ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് എം കെ നദീറ പതാക ഉയർത്തി.ജില്ലാ ജനറൽ സെക്രട്ടറി പി ടി എം ഷറഫുന്നിസ ടീച്ചർ ക്യാമ്പ്...
കൊടിയത്തൂർ:- സമൂഹത്തിൽ മറ്റൊരാളുടെ സഹായം ഇല്ലാതെ ജീവിക്കുവാൻ കഴിയാത്ത ഒരു വിഭാഗമാണ് ഭിന്നശേഷിക്കാർ.അവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടും അവരുട ഉന്നമനത്തിൽ വേണ്ടി  പ്രവർത്തിക്കുന്ന രക്ഷിതാക്കളുടെ സംഘടനയായ പരിവാർ.ഈ ഓണത്തിന് പഞ്ചായത്തിലെ മുഴുവൻ പരിവാർ  ഭിന്നശേഷി കുടുംബാംഗങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി മാതൃകയായി....
ഓണം പ്രമാണിച്ച് എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി.ബ്രാഞ്ച് പ്രസിഡന്റ്‌ സാലിം പാറമ്മൽ, സെക്രട്ടറി അലി കല്ലങ്ങൽ ശമീർ സിപി, ശിഹാബ് ടി പി, വിനീഷ് പുതുക്കുടിക്കുന്നത്ത്, ഷിബു പുതുക്കുടിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി