മുക്കം: നഗരസഭാ പരിധിയിൽ ഉൾപെട്ട താഴേക്കോട് വില്ലജ് ഓഫിസിനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് (ഏപ്രിൽ 21ന്) റെവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും. പഴയ വില്ലേജ് ഓഫീസിന് തൊട്ടടുത്ത് റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 4 സെന്റ് സ്ഥലത്ത്...
മുക്കം നഗരസഭയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (സിഎച്ച്സി) സമഗ്ര വികസനത്തിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടിസി) മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ കെ.ചിത്രയുടെ നേതൃത്വത്തിലുള്ള സംഘം രൂപകല്പന ചെയ്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ തിരുവമ്പാടി...
മാവൂർ:തുടർച്ചയായ രണ്ട് വർഷത്തോളം കുവൈറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ച്ചവെച്ച മാവൂർ സ്വദേശിയും ഡി സി എഫ് ഗ്ലോബൽ പ്രസിഡണ്ടുമായ വിജേഷ് . എം. വേലായുധനെ ആദരിച്ചു. മാവൂർ ഇന്ദിര ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്ത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.മാവൂർ ഇന്ദിരാമന്ദിറിൽ നടന്ന...
മാവൂർ:പോഷൺ അഭിയാന്റെ ഭാഗമായാണ് അംഗനവാടി ടീച്ചറെയുംആശാ വർക്കറെയും ആദരിച്ചു.കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ മാവൂർ തെങ്ങില കടവ് പാലങ്ങാട് കുന്ന് അംഗനവാടി ടീച്ചറായശോഭന , ആശാ വർക്കർ കദീജ എന്നിവരെയാണ് ആദരിച്ചത്. മഹിളാ മോർച്ച മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന ചടങ്ങിൽ...
കുന്ദമംഗലം സ്കൗട്ട് ആന്‍റ് ഗൈഡ്സ് അസോസിയേഷന്‍ നിര്‍ധനരായ രണ്ട് കുട്ടികള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ദാനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ശിവഗിരിയിലാണ് സ്നേഹഭവനം എന്ന പേരില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്. കുന്ദമംഗലം ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയും കുന്ദമംഗലം ഈസ്റ്റ്...
മുക്കം: കാരശ്ശേരിയുടെയും പരിസര പ്രദേശങ്ങളിലേയും ജീവകാരുണ്യ വിദ്യാഭ്യാസ പാലിയേറ്റീവ് കലാ കായിക പ്രോത്സാഹന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് സ്ഥാപിതമായ സി.എച്ച് കെയറിൻ്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ...
കൂളിമാട് : എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച കൂളിമാട് മഹല്ലിലെ കെ.പി. ഫൈഹ, ടി.വി. അമാൻഅഹമ്മദ്, എ.കെൻസ ഷഹീദ് , സി. ഫാത്തിമ സിയ, യു എസ് എസ് നേടിയ കെ.കെ.മുഹമ്മദ് മിയാസ് എന്നിവരെ മഹല്ല് കമ്മിറ്റി അനുമോദിച്ചു.ക്രസ്റ്റ് കൂളിമാടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന...
മെഡിക്കല്‍ കോളജ് മാവൂര്‍ റോഡില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ജംഗ്ഷനില്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദ പദ്ധതി തയ്യാറാക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ചു. വാഹനപെരുപ്പം മൂലം വീര്‍പ്പുമുട്ടുന്ന കുറ്റിക്കാട്ടൂര്‍...
സംസ്ഥാന സർക്കാരിൻ്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുപുഴയുടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളുടെ ശുചീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം,എല്‍.എ നിര്‍വ്വഹിച്ചു. ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ തെളിനീരൊഴുക്കും നവകേരളം എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പുഴ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ...
മുക്കം: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പാരിസ്ഥിതിക സാമ്പത്തിക വശങ്ങൾ പരിശോധിക്കാതെയും കെ റെയിൽ നടപടികളാരംഭിച്ച സർക്കാർ നടപടി ധിക്കാരപരമാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച നേതൃ സംഗമം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു...