മുക്കം:ആനയാംകുന്ന് ഗവണ്മെന്റ് എൽ.പി.സ്ക്കൂളിൽ SSK യുടെ എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് (ELA ) പ്രോഗ്രാമിന്റെ ഭാഗമായി ‘തൂലികയും മഷിത്തണ്ടും’എന്ന പേരിൽ ഏകദിന കവിതാ രചന ശില്പശാല നടത്തി. വാർഡ് മെമ്പർ ശ്രീ. കുഞ്ഞാലി മമ്പാട്ട് ഉദ്ഘാടന കർമം നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ് ഗസീബ്...
മാവൂർ:പനങ്ങോട് അബ്ദുള്ളയുടെ മകൻ മുഹമ്മദ് റബീഹ് 14 വയസ്സ് കാണ്മാനില്ല. കാണാതാകുമ്പോൾ നീല കളർ ഷർട്ടും ജീൻസുമാണ് വിദ്യാർത്ഥി ധരിച്ചത്. മണാശേരി എം എ എം ഒ സ്കൂൾ വിദ്യാർത്ഥിയാണ്. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ താഴെ നമ്പറിൽ അറിയിക്കുക: 9497947235 (CI MAVOOR)
മുക്കം : എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം ഓടതെരുവിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറടിച്ചു രണ്ടുപേർക്ക് പരിക്ക്. ബാംഗ്ലൂരിൽ നിന്നും പാലക്കാടിലേക്ക് പോകുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
മാവൂർ:പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണിക്യഷ്ണൻ പോലീസിൽ കീഴടങ്ങി. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് പോക്സോ കോടതി തള്ളിയിരുന്നു.
കട്ടാങ്ങൽ:ചാത്തമംഗലം ചൂലുർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെയും ചൂലൂർ ഫാമിലി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പഞ്ചായത്ത് തല ആരോഗ്യ മേള നടത്തിയത്. ഏറെ ജനപങ്കാളിത്തത്തിൽ നടന്ന ആരോഗ്യ മേള ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം...
മാവൂർ-എരഞ്ഞിമാവ് റോഡിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 11 വരെ കൂളിമാട് ചുള്ളിക്കാപറമ്പ് റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. അരീക്കോട്, നിലമ്പൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേയ്ക്കും തിരിച്ചുമുള്ള വാഹനങ്ങൾ മുക്കം വഴിയോ എടവണ്ണപ്പാറ വഴിയോ...
മാവൂർ:ഗ്രാസിം ഫാക്റ്ററിയിലെ സി.ഐ.ടി.യു പ്രവർത്തകരാണ് നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരുമിച്ചു കൂടിയത്. ഗ്രാസിം കാലത്തെയും പുതിയ കാലത്തെയും അനുഭവങ്ങൾ പങ്കു വെക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. ഗ്രാസിം ഫാക്റ്ററിയിലെ സി.ഐ.ടി.യു പ്രവർത്തകരായ മുന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. മാവൂർ പൈപ്പ് ലൈൻ കടോടി കൺവെൻഷൻ സെന്ററിൽ...
മാവൂർ:മാവൂർ ഗ്രാസിം കമ്പനിയിലെ മുൻ സി. ഐ. ടി. യു മെമ്പർമാരുടെ സംഗമം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മാവൂർ എ കെ ജി ഭവനിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 9 തിങ്കളാഴ്ച 10 മണി മുതലാണ് സംഗമം നടക്കുന്നത്.മാവൂർ...
മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ ടി ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫിഫ മഞ്ചേരി ക്ക് ജയം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി. നാളെ (വ്യാഴം) ടൗൺ ടീം അരീക്കോട്...
മാവൂർ:ജല ജീവൻ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാവൂർ-എരഞ്ഞിമാവ് റോഡിൽ 03-01-2023 മുതൽ 13-01-2023 വരെ ഗതാഗത നിയന്ത്രണം മാവൂർ നിന്നും പന്നിക്കോടേയ്ക്കു പോകേണ്ട വാഹനങ്ങൾ കൂളിമാട് നിന്നും പാഴൂർ -പുൽപറമ്പ് -കൊടിയത്തൂർ വഴി തിരിഞ്ഞ് പോകണമെന്ന് കേരള വാട്ടർ അതോറിറ്റി...