ഹൈദരാബാദ്: എലി കടിച്ചതിനെ തുടർന്ന് പേവിഷബാധക്കെതിരെ എടുത്ത വാക്സിന്റെ അളവ് കൂടിയതിനെ തുടർന്ന് പതിനഞ്ച് വയസുകാരിയുടെ ശരീരം തളർന്നു. തെലങ്കാനയിലെ ഖമ്മം ദാനവായിഗുഡേം ബിസി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്....
തിരുവനന്തപുരം: 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. ‘പിങ്ഗളകേശിനി’ എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം. കവി, പരിഭാഷകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച...
മോസ്‌കോ: കാന്‍സറിനെ ചെറുക്കാന്‍ റഷ്യ വാക്‌സിന്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊരു എംആര്‍എന്‍എ വാക്‌സിന്‍ ആണെന്നും രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയം റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. നിരവധി റിസര്‍ച്ച്...
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്റെ അവസാനത്തെ ദിനമാണിതെന്നും വളരെ വൈകാരിക നിമിഷമാണെന്നും അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു....
വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ജഡ്ജി എസ് കെ യാദവിന് കൊളീജിയത്തിന്റെ താക്കീത്. പൊതുയിടത്ത് ജുഡിഷ്യറിയുടെ അന്തസ് പാലിക്കണമെന്ന് കൊളീജിയം വിമർശിച്ചു. പദവി അറിഞ്ഞ് സംസാരിക്കണമെന്ന് കൊളീജിയം വ്യക്തമാക്കി. പ്രസംഗം വളച്ചൊടിച്ചതെന്ന യാദവിന്റെ വാദം കൊളീജിയം തള്ളി. ഇംപീച്ച് ചെയ്യാനുള്ള ശുപാർശ കൊളിജീയം നൽകിയേക്കില്ല...
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ശ്രീതേഷ് (9) ആണ് മസ്തിഷ്ക മരണം സംഭവിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു. സന്ധ്യ തിയേറ്ററില്‍ നടന്ന...
കൽപ്പറ്റ: മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്ത സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ്...
ന്യൂഡൽഹി: ബംഗ്ലാദേശിൽ അതിക്രമം നേരിടുന്ന ന്യൂനപക്ഷ ജന വിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ‘ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്‌ത്യാനികൾക്കുമൊപ്പം’ എന്നെഴുതിയ ബാഗ് ധരിച്ചാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്. ഇന്നലെ പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ...
മോസ്കോ: സിറിയയിലെ വിമതരുടെ അട്ടിമറിയിൽ ആദ്യമായി പ്രതികരിച്ച് സിറിയൻ മുൻ പ്രസിഡൻ്റ് ബാഷർ അൽ-അസദ്. സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്നും സിറിയ വിടാൻ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും ബാഷർ അൽ-അസദ് പറഞ്ഞു. റഷ്യയിൽ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിർദേശവും തനിക്ക് മുന്നിൽ...
ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും എടുത്തുചാടിയ കര്‍ണാടക സ്വദേശി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍. മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ കര്‍ണാടക രാം നഗര്‍ സ്വദേശിയായ കുമാരസാമി...