പൂവാട്ടുപറമ്പ്:- ജനാധിപത്യബോധമുണർത്തി വോട്ടെടുപ്പിന്റെ ചിട്ടവട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി പൂവാട്ടുപറമ്പ എ എൽ പിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പുതിയ അദ്ധ്യയന വർഷത്തെ സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് തിരഞ്ഞെടുപ്പ് നടത്തിയത് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ, പ്രിസൈഡിങ്ങ് ഓഫിസർ, പോളിങ്ങ് ഓഫീസർമാർ, മീഡിയ, പോലീസ്...
മാവൂർ:കച്ചേരികുന്നിൽ വീടുകളിൽ വെള്ളം കയറി.കച്ചേരിക്കുന്ന് പുലിയപ്പുറം അബ്ദുല്ലത്തീഫിന്റെ വീട്ടിലും തൊട്ടടുത്ത പുലിയപ്പുറം സത്യന്റെ വീട്ടിലും ആണ് വെള്ളം കയറിയത്.ഇതിൽ പുലിയപ്പുറം അബ്ദുല്ലത്തീഫ് കച്ചേരിക്കുന്ന് അംഗനവാടിയിലേക്ക് മാറി താമസിച്ചിട്ടുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവർക്ക് മാവൂർ പോലീസും ഗ്രാമപഞ്ചായത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
പെരുമണ്ണ:പെരുമൺപുറ മുണ്ടക്കാശ്ശേരി രമേശൻ (71) അന്തരിച്ചു. (പുവ്വാട്ടുപറമ്പ് തിറയാട്ട കലാസമിതി അംഗം) പരേതരായ മുണ്ടക്കൽ അപ്പുവിന്റെയും ചിന്നമ്മുവിന്റെയും മകനാണ്. ഭാര്യ: ശ്യാമള മുണ്ടക്കാശ്ശേരി (സി.പി.എം പെരുമണ്ണ നോർത്ത് ലോക്കൽ കമ്മറ്റി അംഗം). മകൻ: ശ്യാമേഷ് (ആരോഗ്യ വകുപ്പ് വയനാട് ). മരുമകൾ : ലിസ്ന....
മാവൂർ: പെരുവയൽ, മാവൂർ, പെരുമണ്ണ പഞ്ചായത്തുകൾക്ക് ഉപകാരമാകുന്ന കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി.എ റഹീം എം.എല്‍.എ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചുചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്....
പെരുവയൽ അങ്ങാടിയിൽ എല്ലാ വിധ സേവനങ്ങൾക്കും സജ്ജമായി അക്ഷയ ഇ കേന്ദ്രം പ്രവർത്തനം ആരംഭിക്കും. മാർച്ച്‌ 17 ന് രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം.കെ.സുഹറാബി അക്ഷയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്പോർട്ട്, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ്, പാൻ കാർഡ്, വാഹന...
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും പെരുമണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് അന്ധക്ഷേമ പക്ഷാചരണം സമാപനവും കലാ-കായികമേളയും സംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ളബ്ലൈൻഡ് അസോസിയേഷന്റെ പ്രവർത്തകർ പങ്കെടുത്തു ത്ത സ്പോർട്സ് ഐറ്റംസ്,കലാപ്രകടനങ്ങളും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം...
മാവൂർ:സംസ്ഥാന സർക്കാരിൻ്റെ പൊള്ളയായ ബജറ്റിനും നികുതി കൊള്ളക്കും കേന്ദ്രസർക്കാറിന്റെ പാചക വാതക വില വർദ്ധനവിനുമേതിരെ എസ് ടി യു കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പുവ്വാട്ടുപറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി...
പെരുമണ്ണ:കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. പെരുമണ്ണ കോട്ടായി താഴം പൂവ്വത്തും കണ്ടി ചന്ദ്രൻ 68 ആണ് മരിച്ചത്. പെരുമണ്ണ പെരുമൺ പുറക്കു സമീപം കൃഷിയിടത്തിൽ അടക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേൽക്കുകയായിരുന്നു. രാവിലെ ഒൻപതരയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഉടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
മാവൂർ:ചെറുപ്പ പ്രീമിയർ ലീഗ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ടീകെ മുഹമ്മദാലി( കേരള റേഷൻ ഡീലേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ) ചെറുപ്പ നിർവഹിച്ചു. കമ്മിറ്റി ഭാരവാഹികളായ ശ്രീനിവാസൻ. യൂ എ ഗഫൂർ. ടി കെഅബ്ദുള്ളക്കോയ. കെ പി വിജയൻ. ഗംഗാദരൻ. കെ കെ...
ദോഹ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു.പരിയങ്ങാട് തടയിൽ അസീസിന്‍റെ മകൻ അൻസിൽ (29) ആണ് അൽ വക്റയിലെ കടലിൽ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ മാർട്ട് ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു. പിന്നീട്, കാണാതായതിനെ തുടർന്ന്...