മാവൂർ|കച്ചേരി കുന്ന് ശാഖാ യൂത്ത് ലീഗാണ് സല്യൂട്ട് എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പുലപ്പാടി ഉമ്മർ ഉൽഘാടനം ചെയ്തു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ മുനീർ പി ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി...
മാവൂർ ഗ്രാമ പഞ്ചായത്ത് 16 ആം വാർഡായ കോട്ടക്കുന്ന് കോളനിയിലെ പൊതു കിണറിൽ മാലിന വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി. ഇന്ന് രാവിലെ വെള്ളമെടുക്കാൻ വന്ന സ്ത്രീകളാണ്വെള്ളത്തിൻ്റെ നിറം മാറിയത് ശ്രദ്ധിച്ചത്.ഗ്രാമപഞ്ചായത്ത് അധികൃതർ,പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർ സ്ഥലം സന്ദർശിച്ചു. കിണർ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാനുള്ള ഏർപ്പാടുകൾ...
പൊറ്റമ്മൽ പാലാഴി പുത്തൂർമഠം റോഡിൻ്റെ പാലാഴി മുതൽ പുത്തൂർമഠം വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 2020-21 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപയാണ് ഈറോഡ് പ്രവർത്തിക്കായി അനുവദിച്ചിട്ടുള്ളത്. ഒളവണ്ണ, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലൂടെ...
മാവൂർ | കേന്ദ്ര സർക്കാറിൻ്റെ വൈദ്യുതി നിയമ ഭേതഗതിക്കെതിരെ എൻ.സി.സി.ഒ .ഇ ഇ മാവൂർ യൂനിറ്റിൻ്റെ നേതൃത്ത്വത്തിൽ ധർണ്ണ നടത്തി. മാവൂർ പോസ് റ്റോഫീസിന് മുന്നിൽ നടന്നധർണ്ണ മാവൂർ അസിസ്റ്റൻ്റ് എഞ്ചിനിയർ എ പി.റിഥിൻ റാം ഉൽഘാടനം ചെയ്തു. ഇ ടി. ബ്രിജേഷ് അധ്യക്ഷത...
പെരുവയൽ, ചാത്തമംഗലം, മുക്കം, കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്ത് /നഗരസഭയിലെ ക്രിട്ടിക്കൽ/കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളും നിയന്ത്രണങ്ങളും. ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകൾ. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് –...
ഭാഗിക ലോക്ക് ഡൗൺ ആയ മാവൂർ,പെരുവയൽ, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങിയ നഗരസഭ/പഞ്ചായത്തുകളിൽ ജൂൺ 24 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ. 1. എല്ലാ വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ...
കട്ടാങ്ങൽ | ജൂൺ 19 വായനാദിനാചാരണത്തിന്റെ ഭാഗമായി കട്ടാങ്ങൽ എക്സല്ലന്റ് കോച്ചിങ് സെന്റർ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റഹ്മാനിയ വി.എച്ച്.എസ്.സി പ്രിൻസിപ്പലുമായ ആഷിക്ക്.കെ.പി ഉദ്ഘാടനം നിർവഹിച്ചു. എക്സല്ലന്റ് വിദ്യാർഥികൾ അവരുടെ വായന അനുഭവങ്ങൾ പങ്കുവെച്ച ചടങ്ങിൽ ഷാനവാസ്,...
പുവ്വാട്ടുപറമ്പ് | പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ചെയർമാനായി പേങ്കാട്ടിൽ അഹമ്മദിനെ തെരെഞ്ഞെടുത്തു. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ സ്വദേശിയായ പേങ്കാട്ടിൽ അഹമ്മദ് കുറ്റിക്കാട്ടൂരിലെ വ്യാപാരിയാണ്. ഫർണ്ണീച്ചർമാനുഫാക്ച്ചേഴ്സ് സംസ്ഥാന ഭാരവാഹിയാണ്.
പെരുമണ്ണ | തുറമുഖ – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഐ.എൻ.എൽ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. പി. അബ്ദുൽ നാസർ പുത്തൂർമഠം അധ്യക്ഷനായി. ഐ.എൻ.എൽ.ജില്ലാ സെക്രട്ടറി ഷർമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ആയുർവ്വേദ ഡിസ്പെൻസറി...
കൂളിമാട് | ലോക്ക് ഡൗൺ ഇളവിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കൂളിമാട് ശാഖാ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ്.പ്രസി കെ.എ. ഖാദർ മാസ്റ്റർ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കെ.എ. റഫീഖ് അധ്യക്ഷനായി....