കോൺഗ്രസ് മുൻ മുഖ്യമന്ത്രി കമൽ നാഥിൻ്റെയും മകനും എംപിയുമായ നകുൽ നാഥിൻ്റെയും ബി ജെ പി പ്രവേശനം രണ്ട് ദിവസത്തിനകമെന്ന് സൂചന. ഡൽഹിയിലെത്തിയ കമൽനാഥ് ബിജെപി നേതൃത്വവുമായി ഉടൻ ചർച്ച നടത്തിയേക്കും. ഇതിനിടെ നകുൽ നാഥ് എക്സ് ബയോയിൽ നിന്ന് കോൺഗ്രസ് എന്നത് നിക്കി. ന്യായ്...
സ്മാര്‍ട്ട്ഫോണ്‍ ശരീരത്തിലെ ഒരവയവത്തെ പോലെ മാറിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അല്‍പം കൂടുതലാണെന്ന് പറയുകയാണ് പഠന റിപ്പോര്‍ട്ടുകള്‍. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്‍റേതാണ് പഠനം. രാവിലെ എഴുന്നേറ്റതിന് പിന്നാലെ ആദ്യത്തെ 15 മിനിറ്റില്‍ തന്നെ ഫോണ്‍ പരിശോധിക്കുന്നവരാണ് 84 ശതമാനം ആളുകളുമെന്ന് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഷംബുവില്‍ പൊലീസ് കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു . മാര്‍ച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു....
സംസ്ഥാന ബജറ്റിലൂടെ എഐ സിറ്റി എന്ന ആശയം യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് തെലങ്കാന. ഹൈദരാബാദിനെ പുതുതായി അധികാരമേറ്റ കോൺഗ്രസ് സർക്കാരാണ് ഇന്ത്യയുടെ ‘എഐ തലസ്ഥാനം’ ആക്കുന്നതിനായുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. ഏകദേശം 100 ഏക്കർ സ്ഥലത്താകും രേവന്ത് റെഡ്ഡി സർക്കാര്‍ സ്വപ്ന പദ്ധതി സ്ഥാപിക്കുക.സംസ്ഥാന ഗവർണർ തമിഴിസൈ...
പ്രധാനമന്ത്രിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന്‍ പോയതില്‍ തെറ്റില്ലെന്ന് വി.ഡി.സതീശന്‍. പ്രേമചന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനാണ്. പ്രധാനമന്ത്രി വന്നപ്പോള്‍ മുഖ്യമന്ത്രി പോയില്ലേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കെ.മുരളീധരന്‍ എം.പിയും പ്രതികരിച്ചു. . രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആര്...
അക്ഷാരാഭ്യാസമില്ലാത്ത ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്ന വിഎച്ച്പിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ബറാബാങ്കിയില്‍ വൈദികനടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചഖാര്‍ ഗ്രാമത്തിലായിരുന്നു സംഭവം. മതപരിവര്‍ത്തനം നടത്തുന്നതായി 16 പേര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെങ്കിലും പത്തുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസും സ്ഥിരീകരിച്ചു. മംഗളൂരു സ്വദേശിയായ...
20 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ തയ്യാറാണെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിംഗ് പ്രസിഡൻ്റ് ടി ജയപ്രകാശ് റെഡ്ഡി . എന്നാൽ ഇവരോട് വ്യത്യസ്തമായ സമീപനമാണ് പാർട്ടി സ്വീകരിച്ചത്. കാത്തിരിക്കാനാണ് ഇവർക്ക് നല്‍കിയ നിർദേശം. അതുവരെ അവരോട് ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധേകേന്ദ്രീകരിക്കാന്‍ നിർദേശിക്കുകയും...
ന്യൂഡല്‍ഹി: റോഡ് വികസനത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ 600 വര്‍ഷം പഴക്കമുള്ള മെഹ്‌റോളി പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. വിശ്വാസികള്‍ പതിവ് പ്രഭാത നിസ്‌കാരത്തിനെത്തിയപ്പോഴേക്കും ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) അധികൃതര്‍ രാത്രി പൊളിച്ചുനീക്കുകയായിരുന്നു. മസ്ജിദ് ഇമാം സ്ഥലത്തെത്തിയപ്പോള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പൊളിക്കുന്നതിനിടെ മറ്റുള്ളവരുമായി...
ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്oജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’യിലെ പൂജയ്ക്കാണു അവസരം.7 ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു...
ചെന്നൈ: സിനിമാ താരം വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്ന് അഭ്യൂഹം. താരത്തിന്റെ പാർട്ടി ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സംബന്ധിച്ച് ആരാധക കൂട്ടായ്മ യോഗത്തിൽ നിർണായക ചർച്ചകൾ നടന്നു കഴിഞ്ഞു. ഏറെ നാളായി വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി...









