തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായി. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു ദിവസത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്കും ചർച്ചകൾക്കും ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തിൽ...
വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയംകൊണ്ട്‌ എല്ലാ കാലത്തും ജയിക്കാൻ കഴിയില്ലെന്നതിന്റെ മികച്ച ഉദാഹരണമാണ്‌ കർണാടകത്തിലെ വിധിയെഴുത്ത്‌. അഴിമതിയും ഭരണവിരുദ്ധവികാരവും ബിജെപിയെ വേട്ടയാടാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ആദിത്യനാഥും കടുത്ത വർഗീയ അജൻഡയാണ്‌ പുറത്തെടുത്തത്‌. ബജ്‌റംഗദളിനെ ഹനുമാനുമായി തുലനംചെയ്യാൻ തയ്യാറായ പ്രധാനമന്ത്രി...
38 വർഷമായി ഒരു കക്ഷിയും ഭരണത്തുടർച്ച നേടാത്ത കർണാടകം ഇത്തവണയും പതിവ്‌ തെറ്റിച്ചില്ല. അഞ്ചു വർഷത്തിനുശേഷം കോൺഗ്രസിന്‌ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ അവസരമൊരുക്കിയത്‌ പ്രാദേശിസാമുദായിക ശക്തികളുടെ പിന്തുണ. നേതാക്കളുടെ വാക്‌പോരും വെല്ലുവിളികളും തീവ്രവർഗീയ പ്രചാരണവും സൃഷ്ടിച്ച കോലാഹലങ്ങൾക്കുശേഷം മാറിമറിഞ്ഞ ജാതി സമുദായ പിന്തുണയും ഭരണവിരുദ്ധവികാരവും...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രവര്‍ത്തകര്‍. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഡാന്‍സും പാട്ടുമായി പ്രവര്‍ത്തകര്‍ ഒത്തുകൂടി. നിലവില്‍ നൂറിലധികം സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഗ് ചെയ്യുന്നത്. ബിജെപി 78, ജെഡിഎസ് 26, മറ്റുള്ളവര്‍ 5 എന്നിങ്ങനെയാണ് ലീഡ്...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് ഫോറം. പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്ന വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയായി. ലിംഗായത്ത് സമുദായത്തിലെ ജനങ്ങളോട് കോൺഗ്രസിന് വോട്ട് ചെയ്യാൻ ഫോറം അഭ്യർഥിച്ചു. . ഞായറാഴ്ച രാവിലെ ഹുബ്ബാലിയിൽ...
സമുദായിക സംഘർഷം കത്തിപ്പടരുന്ന മണിപ്പൂരിൽ കുടുങ്ങിയ ഒമ്പത്‌ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി സംസ്ഥാന സർക്കാർ. മണിപ്പൂർ സർവകലാശാലയിൽ പഠിക്കുന്ന കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളുമായി ഫോണിൽ ബന്ധപ്പെടാനായെന്ന്‌ ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്...
ന്യൂഡൽഹിമണിപ്പുരിൽ ക്രമസമാധാനച്ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും കലാപത്തിന്‌ അയവില്ല. പർവതമേഖലകളിൽ ഏറ്റുമുട്ടൽ തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. എന്നാൽ ഇതുവരെ 31 പേർ കൊല്ലപ്പെട്ടെന്നാണ്‌ അനൗദ്യോഗിക റിപ്പോർട്ടുകൾ. ഒട്ടേറെ ആരാധനാലയങ്ങൾ തകർത്തു. സംഘർഷബാധിത മേഖലകളിൽനിന്ന്‌ 11,000ഓളം പേരെ ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു. മണിപ്പുരിലേക്കുള്ള എല്ലാ...
കേരളാ സ്‌റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും പ്രതിഷേധം. എസ്ഡിപിഐയുടെ നേതൃത്വത്തിലായിരുന്നു ചെന്നൈയിൽ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ മായാജാൽ മാളിൽ കേരള സ്റ്റോറി പ്രദർശനം നിർത്തിവച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് പ്രദർശനം നിർത്തിയത്. പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ...
എന്‍സിപി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ശരത് പവാര്‍. വാര്‍ത്താസമ്മേളനത്തിലാണ് തുടരുമെന്ന കാര്യം അറിയിച്ചത്. പ്രവര്‍ത്തകരുടെയും മറ്റു നേതാക്കളുടെയും ആവശ്യം പരി​ഗണിച്ചാണ് തുടരുന്നതെന്ന് പവാര്‍ പറഞ്ഞു. അജിത് പവാര്‍ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയായിരുന്നു ശരത് പവാര്‍ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ചത്. എന്നാല്‍ എന്‍സിപി...
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി കോൺ​ഗ്രസ്. അഞ്ച് പ്രധാന വാ​ഗ്ദാനങ്ങളാണ് പത്രികയിലുളളത്. സ്‌ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.സംവരണ പരിധി ഉയർത്തും, ബജ്റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവ പോലെയുള്ള സംഘടനകൾ നിരോധിക്കും,...