ഊട്ടിയിലേക്ക് ബസ് വിളിച്ചു ഗ്രൂപ്പ് ആയിപോവുന്നവർ ശ്രദ്ധിക്കുക. ഗൂഡല്ലൂർ വഴി ട്രിപ്പ് വിളിച്ചു പോവുന്ന കേരള ബസുകൾക്ക് ഊട്ടി ഫിംഗർ പോസ്റ്റ് വരെയുള്ളൂ പ്രവേശനം. അവിടെ നിന്നും തമിഴ്നാട് ഗവൺമെന്റ് ബസിലോ അതല്ലെങ്കിൽ തമിഴ്നാട്ടിലെ തന്നെ ടാക്സി വിളിച്ചു യാത്ര ചെയ്യേണ്ടതാണ്. മെയ് 1...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴു ഗുസ്‌തിതാരങ്ങളെ ലൈംഗിഗാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിചേർത്ത് മണിക്കൂറുകൾക്കകം ബിജെപിയും എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ യുപിയിൽ പൂക്കൾ വിതറി സ്വീകരിച്ചു. പിന്നാലെ, പൊലീസ് കാവലിൽ താരങ്ങൾക്കെതിരെ പത്രസമ്മേളനവും നടത്തി.ഗോണ്ടയിലാണ് ബിജെപിക്കാർ ക്രിമിനൽ കേസ് പ്രതിക്ക് സ്വീകരണമൊരുക്കിയത്. രാജിവയ്‌ക്കില്ലന്ന്...
ആതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തർപ്രദേശ് സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയതിന്റെ വിശദാംശം കൊലപാതകികൾക്ക് കിട്ടിയതെങ്ങനെയെന്നും ഇവരെ ആശുപത്രിയിലേക്ക് നടത്തിക്കൊണ്ടുപോയതെന്തിനെന്നും ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അന്വേഷണ നടപടികൾ തുടങ്ങിയവ വിശദീകരിച്ച് സമഗ്രമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ...
വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശനനിര്‍ദേശം. വിദ്വേഷപ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും പരാതിക്ക് കാത്തുനില്‍ക്കാതെ മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന ഹീനമായ കുറ്റകൃത്യമാണ് വിദ്വേഷപ്രസംഗമെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനും ജസ്റ്റിസ് ബി വി...
എറണാകുളത്തിനും- വേളാങ്കണ്ണിക്കുമിടയിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാകുമെന്ന് റെയിൽവേ. ശനിയാഴ്‌ചകളിൽ പകൽ 1.30ന് 0-6035 എറണാകുളം–-വേളാങ്കണ്ണി സ്പെഷ്യൽ എറണാകുളം ജങ്‌ഷനിൽ നിന്ന് പുറപ്പെടും. ഞായറുകളിൽ വൈകിട്ട് 6.40 ന് വേളാങ്കണ്ണിയിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെടും. സ്‌പെഷ്യൽ നിരക്കായിരിക്കും ഈടാക്കുക
എഎപിയുടെ ഷെല്ലി ഓബ്‌റോയ് വീണ്ടും ഡൽഹി മേയർ. ആലി മുഹമ്മദ് ഇഖ്ബാലാണ് ഡെപ്യൂട്ടി മേയർ. ബിജെപി മേയർ സ്ഥാനാർഥി ശിഖ റായ്, ഡെപ്യൂട്ടി മേയർ സ്ഥാനാർഥി സോണി പാണ്ഡെ എന്നിവർ പിന്മാറിയതോടെ എതിരില്ലാതെയാണ് രണ്ടാം തവണയും എഎപി വിജയം.എംസിഡി ചട്ടമനുസരിച്ച് ഓരോ സാമ്പത്തികവർഷം കൂടുമ്പോഴും...
കൊൽക്കത്തഉത്തര ദിനാജ്പുർ ജില്ലയിലെ കാളിയാഗഞ്ചിൽ ആദിവാസി ബാലികയെ കൂട്ടബലാത്സംഗംചെയ്തുകൊന്ന് കുളത്തിൽ തള്ളിയ കേസ് ആത്മഹത്യയാക്കി മാറ്റാൻ പൊലീസ് നടത്തുന്ന ശ്രമത്തിനെതിരെ ഉയർന്ന ജനരോഷം അക്രമാസക്തമായി. രണ്ടായിരത്തിലധികം ആളുകൾ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. അത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു തുരത്തിയശേഷം സ്‌റ്റേഷൻ തീയിട്ടുനശിപ്പിച്ചു.മുന്നൂറു...
എന്‍സിഇആര്‍ടി സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ശാസ്ത്രലോകം. പത്താംക്ലാസിലെ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 1800ലധികം ശാസ്ത്രജ്ഞരും അധ്യാപകരും ചേര്‍ന്ന് എതിര്‍പ്പ് പ്രകടിപ്പിക്കുകയും അധ്യായം പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഡാര്‍വിന്‍...
ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനും മതേതര ഐക്യം ഉറപ്പിക്കാനും ലക്ഷ്യമിട്ട് കർണാടകത്തിൽ സിപിഐ എം ഇത്തവണ മത്സരിക്കുന്നത് നാലിടത്ത് മാത്രം. കഴിഞ്ഞതവണ 19 സീറ്റിൽ മത്സരിച്ചിരുന്നു. മുന്നണിയായിട്ടല്ലെങ്കിലും വിജയസാധ്യതയുള്ള മൂന്നിടത്ത് സിപിഐ എമ്മിനെ ജനതാദൾ എസ് പിന്തുണയ്‌ക്കുന്നുണ്ട്.സിപിഐ എം മൂന്നുതവണ ജയിച്ച, ചിക്കബല്ലാപുർ ബാഗേപ്പള്ളിയിൽ ഉൾപ്പെടെയാണ്...
ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. പുൽവാമ ആക്രമണം സംബന്ധിച്ച വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡൽഹിയിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് ആർകെ പുരം സെക്‌ടർ 12 സെൻട്രൽ പാർക്കിൽ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്....