ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മു​ൻ ​എംപിയും ഗുണ്ടാ നേതാവുമായ ആ​തി​ഖ് അ​ഹ​മ്മ​ദിന്റെ മകൻ ആസദിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌‌ക് ഫോഴ്‌‌സ് (എസ്‌.ടി.എഫ്) ഏറ്റുമുട്ടലിൽ വധിച്ചു. അതിഖ് അഹമ്മദിന്റെ അടുത്ത കൂട്ടാളിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടതായാണ് വിവരം.കൊല്ലപ്പെട്ട ഇരുവരും ഉമേഷ് പാൽ കൊലക്കേസിൽ...
ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയും പി ഡി പി ചെയർമാനുമായ അബ്ദുള്‍ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാടക സർക്കാർ. കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യത്തെ കർണാടക സർക്കാർ ശക്തമായ ഭാഷയില്‍ സുപ്രീംകോടതിയില്‍ എതിർക്കുകയും ചെയ്തു. മഅദനി...
സൗജന്യ ഐപിഎല്‍ ടിക്കറ്റ് ആവശ്യപ്പെട്ട എഐഎഡിഎംകെ എംഎല്‍എയ്ക്ക് മറുപടിയുമായി തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍. ബിസിസിഐ സെക്രട്ടറി നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകന്‍ ജയ് ഷായാണ്. സൗജന്യ ടിക്കറ്റിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുന്നതായിരിക്കും നല്ലതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സൗജന്യ...
24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു. ദില്ലിയിൽ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത്...
തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കി സുപ്രീം കോടതി. നേരത്തെ ഹൈക്കോടതി വിധിയും ആര്‍എസ്എസിന് അനുകൂലമായിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയിലെത്തുകയായിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെച്ചു.മദ്രാസ് ഹൈക്കോടതിയെ വിധിക്കെതിരെ പ്രത്യേകം ഹര്‍ജിയായിരുന്നു...
സി പി ഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍ സി പി എന്നിവക്കാണ് ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടമായത്. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി എന്ന പദവി ലഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ്...
അഹമ്മദാബാദ :  വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് തീവ്ര വലതുപക്ഷ നേതാവായ കാജല്‍ ഹിന്ദുസ്ഥാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന ടൗണില്‍ രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ഗിര്‍ സോമനാഥ് പൊലീസ് കാജലിനെതിരെ കേസെടുത്തിരുന്നു. അതു മുതല്‍ അവര്‍ ഒളിവിലായിരുന്നു. ഒടുവില്‍ കാജല്‍...
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 35199 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്...
ഇന്‍സ്റ്റഗ്രാമിലെ ജോലി എന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായതായി പരാതി. പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ ‘എയര്‍ലൈന്‍ജോബ്ഓള്‍ഇന്ത്യ’ എന്ന ഐഡിയില്‍ നിന്ന് ബന്ധപ്പെടുകയും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് അവര്‍ ആവശ്യപ്പെട്ട ഫോര്‍മാറ്റില്‍ തന്നെ യുവതി വിശദാംശങ്ങള്‍...
ഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം കുതിച്ചുയരുന്നതിനിടെ മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. സംസ്ഥാനങ്ങള്‍ മാസ്‌കിലേക്കും കൊവിഡ് പ്രോട്ടോക്കോളുകളിലേക്കും തിരികെ പോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.കേരള, ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേരളത്തില്‍...