കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക്‌ കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡിന്റെ (കെപിപിഎൽ) പ്രവർത്തനോദ്‌ഘാടനം മെയ് 19ന്‌ രാവിലെ 11.00 മണിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ട പുനരുദ്ധാരണം നിശ്‌ചയിച്ച സമയത്തിനും...
ഡൽഹിയിൽ വൻ തീപിടുത്തം. മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചതായി റിപ്പോർട്ട്.മുണ്ട്കാ മെട്രോ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
ന്യൂഡൽഹി:ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ പെരുകുന്നുവെന്ന സംഘപരിവാറിന്റെ വർഷങ്ങളായുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് തെളിയിച്ച് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. രണ്ട് ദശാബ്ദമായി മുസ്ലിംകുടുംബങ്ങളില്‍ മറ്റ് മതവിഭാഗങ്ങളിലേതിനെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സർവേ വെളിപ്പെടുത്തി. ഒരു സ്ത്രീക്ക് ജനിച്ച കുട്ടികളുടെ ശരാശരി...
ദില്ലി: ദേശീയരാഷ്ട്രീയത്തിൽ നിന്നും പതിയെ ഒഴിയുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണി. കോൺഗ്രസിൻ്റെ പരമോന്നത സമിതിയായ പ്രവർത്തകസമിതിയിൽ ഇനിയും തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി അനുവദിക്കുന്ന കാലം വരെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ.കെ.ആൻ്റണി പറഞ്ഞു. ദില്ലിയിലെ സ്ഥിരതാമസം ഒഴിവാക്കി നാളെ...
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിഘ്നേഷ് ശിവന്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ആറ് വര്‍ഷമായി നയന്‍താരയും...
മുംബൈ:ഐ പി എലില്‍ മുംബൈയുടെ പരാജയ പരമ്പരക്ക് ശമനമായില്ല. എട്ടാം മത്സരത്തിലും ടീമിന് രുചിക്കേണ്ടി വന്നത് തോല്‍വിയുടെ കയ്പ്പ്. ഇന്നലത്തെ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 36 റണ്‍സിനാണ് മുംബൈ അടിയറവ് പറഞ്ഞത്. ലക്‌നൗ മുമ്പോട്ട് വച്ച 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക്...
മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കര നാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി....
ന്യൂഡല്‍ഹി: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ രാജ്യത്ത് എച്ച്.ഐ.വി. ബാധിച്ചത് 17 ലക്ഷത്തില്‍പരം പേര്‍ക്കെന്ന് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (NACO-നാകോ). സാമൂഹികപ്രവര്‍ത്തകനായ ചന്ദ്രശേഖര ഗോര്‍ വിവരാവകാശനിയമപ്രകാരം ഫയല്‍ ചെയ്ത അപേക്ഷയിലാണ് സംഘടന ഇതു സംബന്ധിച്ച കണക്ക് കൈമാറിയത്. 2011 മുതല്‍ 2021...
ദില്ലി: ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല. മാർച്ച് 26ന് പൂനെയിലുണ്ടായ തീപിടിത്തം അന്വേഷിക്കുകയാണെന്നും ഒറ്റപ്പെട്ട സംഭവമായിട്ടാണ് വിലയിരുത്തുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടി‌യു‌ടെ...
ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നിലംപരിശായതിന് ശേഷം കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് വൈകിട്ട് നാല് മണിക്ക് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തെ എതിര്‍ത്തും അനുകൂലിച്ചും നിലപാടുകള്‍ ഉയരുന്നുണ്ട്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ...