ഹൈദരാബാദ്: നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ. ഡിസംബർ നാലിന് പുഷ്പ 2-ൻ്റെ ബെനിഫിറ്റ്...
ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി...
ജയ്പൂർ: രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ വീണത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 700 അടി...
ലഖ്നൗ: അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. ‘ശരൺജിത്ത്’ ഹോട്ടലിൽ ഡിസംബർ 31ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. പ്രതി അർഷാദിനെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്...
വിജയ് ഹസാരെ ട്രോഫിയിൽ നാഗാലൻഡിനെതിരെ മുംബൈക്ക് 189 റൺസിന്റെ കൂറ്റൻ ജയം. 17കാരൻ താരം ആയുഷ് മാത്രെയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 403 റൺസെടുത്തപ്പോൾ നാഗാലൻഡിന്റെ മറുപടി ബാറ്റിങ് 214 റൺസിലവസാനിച്ചു. 117 പന്തിൽ 15...
ശ്രീഹരിക്കോട്ട: ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്നദൗത്യമായ ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചു. രാത്രി 10 മണിയോടെയാണ് ശ്രീഹരിക്കോട്ടയിൽ നിന്നും ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചത്. ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിങ്. നിലവിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഡോക്കിങ് സംവിധാനം ഉള്ളത്. ബഹിരാകാശ...
മുംബൈ: മൂന്നാമതും പെൺകുഞ്ഞ് ജനിച്ച ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലെ ഉത്തം കാലേ എന്നയാളാണ് ഭാര്യയെ തീകൊളുത്തിക്കൊന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വലിയൊരു തർക്കത്തിനിടയിൽ ഭാര്യ മൈനയുടെ മേൽ ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെൺകുഞ്ഞ് മാത്രം ജനിക്കുന്നതിൽ എപ്പോഴും...
ഷില്ലോങ്: ക്രൈസ്തവ ദേവാലയത്തിൽ കടന്നുകയറി മൈക്കിൽ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങൾ ചൊല്ലിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ്
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷം. രാജ്യത്തിന് വേണ്ടി പതിറ്റാണ്ടുകളായി സേവനമർപ്പിച്ച മുൻ പ്രധാനമന്ത്രിയോട് കേന്ദ്രസർക്കാർ ബോധപൂർവം അനാദരവ് കാണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ സ്മാരകം...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. മൻ മോഹൻ സിംഗിൻ്റെ മൃതദേഹം ഡൽഹിയിലെ നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. പൂർണ്ണ സൈനിക ബഹുമതികളോട് കൂടിയായിരുന്നു സംസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ,...









