കൂളിമാടിലെ നിർദ്ദിഷ്ട ടൂറിസ്റ്റ് കേന്ദ്രം ടൂറിസം പദ്ധതി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ചിത്ര വാസു, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ധന്യ,ഓവർസിയർ സഫാദ് പറയങ്ങാട്ട് എന്നിവർക്കൊപ്പം മുദ്ര കൂളിമാടിന്റെ പ്രവർത്തകരും സംബന്ധിച്ചു. ഇരിപ്പിടം സൗകര്യങ്ങൾ, ലൈറ്റുകൾ, വയോജന പാർക്ക്‌, ജിമ്നേഷ്യ തുടങ്ങി...
മുക്കം നഗരസഭ കൗൺസിൽ യോഗം ചേരുന്നതിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നഗരസഭ ചെയർപേഴ്സനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി യോഗം ചേരുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. യുഡിഎഫ് വിമതനായി ജയിച്ച കൗൺസിലറെ എൽഡിഎഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. എൽഡിഎഫ്-ബി ജെ...
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ പെരുമ്പടപ്പിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങിയതുമായി ബന്ധപെട്ട് മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു. 33 അംഗ ഭരണസമിതിയിൽ 17 പേർ എത്താതിരുന്നതോടെ കോറം തികയാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്....
പോത്തുകല്ല് മേഖലയിൽ ചാലിയാറിൽ‌ നിന്ന് ശരീരഭാ​ഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയർ പ്രവർത്തകരാണ് പുഴയോരത്ത് ശരീര ഭാഗം കണ്ടെത്തിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ വ്യക്തിയുടേതാണ് ശരീര ഭാ​ഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീര ഭാ​ഗം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരേ ഗുരുതരആരോപണങ്ങളുമായി പിവി അന്‍വര്‍ എം.എല്‍.എ. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം...
സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെയെന്നും നടൻ കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും ആദ്യമായി പ്രതികരിച്ച് നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുന്നതായും താരം...
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം, അറബിക്കടലിലെ ന്യൂനമർദ്ദപാത്തി എന്നിവ കാരണമാണ് മഴ ലഭിക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനം...
ഇന്ത്യയിലും ടെലഗ്രാമിനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെ നിയമിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഓണ്‍ലൈന്‍ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം ചിലപ്പോള്‍ ടെലഗ്രാമിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും...
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ 12 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെര‌ഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനാണ് പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തത്. ഇന്ന് ചേർന്ന സംസ്ഥാന...
ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളേയും വിളിക്കുമെന്നും ആരും തട്ടിപ്പിന് ഇരയാൈകരുത് എന്നുമുള്ള മുന്നറിയിപ്പുമായി കേരളം പൊലീസ്. വ്യാജ ഐഡി ഉപയോ?ഗിച്ച് പൊലീസാണെന്നു ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന...