തിരുവനന്തപുരം: വേനൽക്കാലത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയിൽ കെഎസ്ഇബി. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനൽ മഴ കുറയുമെന്ന പ്രവചനവുമാണ് ബോർഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാണെങ്കിലും പ്രതിസന്ധി പരിഹരിക്കാനായി കൂടുതൽ ഹ്രസ്വകാല വൈദ്യുതി കരാറുകളിൽ ഏർപ്പെടാനാണ് നീക്കം....
തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം മഴക്കെടുതികൾ നേരിടുന്നതിനായി റവന്യൂ, പോലീസ്,...
സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ നേരിയ വര്‍ധനവ് കണക്കിലെടുത്ത് ഒരാഴ്ച സൂക്ഷ്മ പരിശോധന നടത്തും. ഓരോ ജില്ലയിലെയും സാഹചര്യം കൃത്യമായി പരിശോധിക്കും. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പികളുകള്‍ ജനിതക ശ്രേണീകരണം നടത്തി പുതിയ വകഭേദങ്ങള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍ക്കും ആരോഗ്യ വകുപ്പ്...
രാജ്യത്തിന് അകത്ത് അടിപൊളി അക്കാദമിക്ക് ലൈഫും ക്യാമ്പസ് ലൈഫും സമ്മാനിക്കുന്ന ഇടം. ഡൽഹി യൂണിവേഴ്സിറ്റി, അലിഗഡ് , ജാമിയ മില്ലിയ, ബനാറസ്, ജെ എൻ യു , ഹൈദരാബാദ്, പോണ്ടിച്ചേരി, കാസർകോട്,അങ്ങനെ നാല്പതിലധികം  കേന്ദ്ര സർവ്വകലാശാലകൾ  നിങ്ങളെ കാത്തിരിക്കുന്നു.. ലോകോത്തര നിലവാരമുള്ള സിലബസ് ,...
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പൊതു പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍,...
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ മാവൂർ- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതൽ കൂളിമാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി 20 മുതൽ മാർച്ച്‌ 5 വരെ പൂണ്ണമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. എരഞ്ഞിമാവ് നിന്നും...
ബാലുശ്ശേരി ഗതാഗതക്കുരുക്കിൽ: ബാലുശ്ശേരി ∙ ടൗണിൽ അറപ്പീടിക മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷം വൈകിട്ട് വരെയും തുടരുന്ന ഗതാഗത തടസ്സം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. സംസ്ഥാനപാത നവീകരിച്ചതോടെ ചരക്കു വാഹനങ്ങളും കൂടുതലായി ഈ റൂട്ടിൽ...
സൗജന്യ യോഗാ പരിശീലനം 18 മുതൽ :വടകര ∙ വൈസ് മെൻസ് ക്ലബ്ബും സ്വധർമ വേദി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ യോഗാ പരിശീലനം 18 മുതൽ 26 വരെ അടക്കാതെരു ലയൺസ് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് അരവിന്ദാക്ഷൻ പുത്തൂർ, സെക്രട്ടറി അശോകൻ...
തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്ച (ഫെബ്രുവരി 15) രാവിലെ 11.30 മുതല്‍ 16ന് രാത്രി 8:30 വരെ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്കും...
മാവൂർ: ചെറൂപ്പ നെല്ലിക്കോട്ട് പൊയിലിൽ മുരളീധരനെ (50) ചൊവ്വാഴ്ച്ച ഉച്ച മുതൽ കാണാതായതായി ബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകി. ആറടി ഉയരവും ഇരു നിറവുമുള്ള ഇയാളെ കാണാതാവുമ്പോൾ കാവി മുണ്ടും കറുപ്പും വെളുപ്പും ഇടകലർന്ന ഷർട്ടുമാണ് വേഷം. കണ്ടെത്തുന്നവർ അടുത്ത പോലീസ് സ്‌റ്റേഷനിലോ...