കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-സി പി എം കോണ്‍ഗ്രസ് സഖ്യം രൂപംകൊണ്ടു. ഇടത് പാര്‍ട്ടികള്‍ 24 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മത്സരിക്കാനാണ് സാധ്യത. ഐ എസ് എഫ് ആറ് സീറ്റില്‍ മത്സരിക്കും. മറ്റ് ചില സീറ്റുകളില്‍ ചര്‍ച്ച തുടരുകയാണ്. ഇന്ത്യ സഖ്യം...
രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു . മാധ്യമ പ്രവര്‍ത്തകരെ ആവശ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താം.
പെട്രോൾ, ഡീസൽ വില രണ്ട് രൂപ വിതം കുറച്ചു.വിലകുറവ് നാളെ മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നെറ്റിയിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ. തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് ഇക്കാര്യം അറിയിച്ചത്. മമതയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. വീട്ടിൽവെച്ച് കാലുതെന്നിവീണ് ഫർണിച്ചറിൽ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നിലവിൽ കൊൽക്കത്തയിലെ...
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചട്ടങ്ങൾ പുറത്തിറക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ രജിസ്ട്രേഷൻ ഓൺലൈൻ വഴിയാണെന്നും ഇതിനായുള്ള...
കൊല്‍ക്കത്ത: സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് വിമർശിച്ച ഹൈക്കോടതി വിഎച്ച്പി ഹര്‍ജി തള്ളി. കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി...
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ശരിവെച്ചു. പത്ത് പ്രതികളുടെ ശിക്ഷയാണ് ഹെെക്കോടതി ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി. രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ...
സംസ്ഥാന ബജറ്റിലൂടെ എഐ സിറ്റി എന്ന ആശയം യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് തെലങ്കാന. ഹൈദരാബാദിനെ പുതുതായി അധികാരമേറ്റ കോൺഗ്രസ് സർക്കാരാണ് ഇന്ത്യയുടെ ‘എഐ തലസ്ഥാനം’ ആക്കുന്നതിനായുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. ഏകദേശം 100 ഏക്കർ സ്ഥലത്താകും രേവന്ത് റെഡ്ഡി സർക്കാര്‍ സ്വപ്ന പദ്ധതി സ്ഥാപിക്കുക.സംസ്ഥാന ഗവർണർ തമിഴിസൈ...
പ്രധാനമന്ത്രിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന്‍ പോയതില്‍ തെറ്റില്ലെന്ന് വി.ഡി.സതീശന്‍. പ്രേമചന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനാണ്. പ്രധാനമന്ത്രി വന്നപ്പോള്‍ മുഖ്യമന്ത്രി പോയില്ലേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കെ.മുരളീധരന്‍ എം.പിയും പ്രതികരിച്ചു. . രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആര്...