അക്ഷാരാഭ്യാസമില്ലാത്ത ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്ന വിഎച്ച്പിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ബറാബാങ്കിയില്‍ വൈദികനടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചഖാര്‍ ഗ്രാമത്തിലായിരുന്നു സംഭവം. മതപരിവര്‍ത്തനം നടത്തുന്നതായി 16 പേര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെങ്കിലും പത്തുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസും സ്ഥിരീകരിച്ചു. മംഗളൂരു സ്വദേശിയായ...
20 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ തയ്യാറാണെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിംഗ് പ്രസിഡൻ്റ് ടി ജയപ്രകാശ് റെഡ്ഡി . എന്നാൽ ഇവരോട് വ്യത്യസ്തമായ സമീപനമാണ് പാർട്ടി സ്വീകരിച്ചത്. കാത്തിരിക്കാനാണ് ഇവർക്ക് നല്‍കിയ നിർദേശം. അതുവരെ അവരോട് ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധേകേന്ദ്രീകരിക്കാന്‍ നിർദേശിക്കുകയും...
ന്യൂഡല്‍ഹി: റോഡ് വികസനത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ 600 വര്‍ഷം പഴക്കമുള്ള മെഹ്‌റോളി പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. വിശ്വാസികള്‍ പതിവ് പ്രഭാത നിസ്‌കാരത്തിനെത്തിയപ്പോഴേക്കും ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) അധികൃതര്‍ രാത്രി പൊളിച്ചുനീക്കുകയായിരുന്നു. മസ്ജിദ് ഇമാം സ്ഥലത്തെത്തിയപ്പോള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പൊളിക്കുന്നതിനിടെ മറ്റുള്ളവരുമായി...
ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്oജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’യിലെ പൂജയ്ക്കാണു അവസരം.7 ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു...
കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയില്‍ തിരിച്ചെത്തി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താന്‍ പാര്‍ട്ടിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ജഗദീഷ് ഷെട്ടർ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കർണാടക മുൻ...
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനെത്തിയത് വൻ താരനിര. പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ അമിതാഭ് ബച്ചന്‍, ചിരഞ്ജീവി അനുപം ഖേര്‍, രജിനികാന്ത്. അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, വിക്കി കൗശാല്‍, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അഭിഷേക് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന, രാം ചരണ്‍, രോഹിത് ഷെട്ടി,...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞു. ദശാബ്ദങ്ങളോളം രാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം നീണ്ടുനിന്നു. നീതി ലഭ്യമാക്കിയതിന് ജുഡീഷ്യറിയോടുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.“ഭരണഘടന നിലവിൽ വന്നതിന് ശേഷവും രാമന്റെ അസ്തിത്വത്തിന് വേണ്ടി പതിറ്റാണ്ടുകളായി നിയമയുദ്ധം നടന്നു. നീതി നടപ്പാക്കുകയും രാമക്ഷേത്രം നിയമാനുസൃതമായി...
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവും രാഷ്ട്രീയവും നേര്‍ത്ത് വരുന്നുവെന്നും മതപരമായ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയായി മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.ചടങ്ങിലേക്ക് പലര്‍ക്കും ക്ഷണം ലഭിച്ചു. എന്നാല്‍ ചിലര്‍ ക്ഷണം നിരസിച്ചതിലൂടെ ഭരണഘടനാ...
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയെന്ന പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലക്ഷങ്ങളാണ് അണിനിരന്നത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ 651 കിലോമീറ്റര്‍ നീളത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലിയില്‍ എഎ...
ലോക്‌സഭാ തിരഞ്ഞെടുപ്പിപ്പ് വരാനിരിക്കെ അപ്രീതിക്ഷതമായ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് വീതത്തെപറ്റിയുളള ചര്‍ച്ചകള്‍ തകൃതയായി നടക്കുമ്പോഴാണ് കോന്‍ഗ്രസ് ക്യാംപിനെ ഞെട്ടിച്ചുകൊണ്ട് മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദിയോറ കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി മിലിന്ദ് ദിയോറ എക്‌സിലൂടെ പ്രഖ്യാപിച്ചു.സീറ്റ്...