ഓസ്‌ട്രേലിയക്കെതിരെ കടുത്ത പോരാട്ടം നടത്തിയതിന്റെ ക്ഷീണം പൂർണമായും മാറിയിട്ടില്ല ഇന്ത്യൻ ടീമിന്‌. 24 മണിക്കൂർ കഴിയുമ്പോഴേക്കും ചെന്നൈയിൽനിന്ന്‌ ഡൽഹിയിലെത്തി. ഇന്ന്‌ അഫ്‌ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ക്ഷീണം തീർക്കണം. സിക്‌സറുകളുടെ മൈതാനമാണ്‌ ഡൽഹി. മൂന്നുദിവസംമുമ്പ്‌ ദക്ഷിണാഫ്രിക്ക–-ശ്രീലങ്ക മത്സരത്തിൽ പറന്നത്‌ 31 സിക്‌സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത്‌ 754 റൺ....
രണ്ടോവർ, രണ്ട്‌ റൺ, മൂന്ന്‌ വിക്കറ്റ്‌. മുറിഞ്ഞാലും മുറികൂടുന്ന ഓസീസ്‌ ശൗര്യമായിരുന്നു ആ ഘട്ടത്തിൽ ചെപ്പോക്കിലെ സ്‌റ്റേഡിയം കണ്ടത്‌. കാണികൾ നിശബ്‌ദരായി. ആരവം കെട്ടടങ്ങി. എന്നാൽ, നിശബ്‌ദതയ്‌ക്കപ്പുറം ഒരു സംഗീതം മുഴങ്ങി. സമ്മർദഘട്ടത്തിൽ ഉയരുന്ന വീരനായകരായി വിരാട്‌ കോഹ്‌ലിയും കെ എൽ രാഹുലും. അതിൽ...
ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് കടുത്ത പോരാട്ടം. മുംബൈ സിറ്റി എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈയുടെ ഹോം സ്റ്റേഡിയത്തിൽ നേരിടും. അതേസമയം കൂടുതൽ പ്രതികരണവുമായി കേരള കോച്ച് Frank Dauwen : “ഞങ്ങൾ ഇപ്പോൾ തുടർച്ചയായി രണ്ട് വിജയങ്ങൾ നേടിയിട്ടുണ്ട്, പക്ഷേ ഞങ്ങൾക്ക്...
2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ കഴിഞ്ഞ സീസണിലെ തോല്‍വിയ്ക്ക് ബെംഗളൂരുവിനോട് പകരം ചോദിക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ലക്ഷ്യം കണ്ടപ്പോള്‍...
ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്ക് ആദ്യ ആറോവറിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി.5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്.മല്‍സരത്തിന്റെ നാലാം ഓവറിലായിരുന്നു സിറാജിന്റെ തകര്‍പ്പന്‍ പ്രകടനം.മത്സരം 10 ഓവറുകൾ പിന്നിടുമ്പോൾ ആറിന്...
ഏഷ്യാകപ്പ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ ഫൈനലിലെ എതിരാളിയെ ഇന്നറിയാം. സൂപ്പർഫോറിൽ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലാണ്‌ ഇന്ന്‌ കളി. ജയിക്കുന്ന ടീം ഫൈനലിലെത്തും. മഴകാരണം കളി മുടങ്ങിയാൽ ലങ്കയ്‌ക്കാണ്‌ സാധ്യത. കഴിഞ്ഞദിവസം ലങ്കയെ 41 റണ്ണിന്‌ കീഴടക്കിയാണ്‌ ഇന്ത്യ ഫൈനലിൽ കടന്നത്‌. നാലാമത്തെ ടീമായ ബംഗ്ലാദേശ്‌ പുറത്തായി....
ദേശീയ ടീമിലേക്ക്‌ കളിക്കാരെ വിട്ടുനൽകില്ലെന്ന ഐഎസ്‌എൽ ക്ലബ്ബുകളുടെ പിടിവാശിക്ക്‌ വഴങ്ങി ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീം വെട്ടിച്ചുരുക്കി. നേരത്തേ പ്രഖ്യാപിച്ച 22 അംഗ ടീം 17 ആയി. ടീമിലുണ്ടായിരുന്നു 13 കളിക്കാരെ ക്ലബ്ബുകൾ വിട്ടുകൊടുത്തില്ല. സുനിൽ ഛേത്രി അടക്കം ഒമ്പത്‌ കളിക്കാർമാത്രമാണ്‌ ആദ്യം...
ബാങ്കോക്ക്: കിങ്സ് കപ്പ് സെമിഫൈനലിൽ ഇറാഖിനെതിരെ ഷൂട്ടൗട്ടിൽ പൊരുതിവീണ് ഇന്ത്യ. നിശ്ചിത സമയത്ത് ഇരു നിരയും ഈരണ്ട് ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 5-4നായിരുന്നു ഇറാഖിന്റെ ജയം. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത ആദ്യ കിക്ക് തന്നെ പോസ്റ്റിൽ തട്ടിത്തെറിച്ചതാണ്...
ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയ്. സെമിയിൽ തായ്‌ലൻഡ്‌ താരം കുൻലവട്ട് വിദിത്സനോട് പൊരുതിത്തോറ്റു. സ്‌കോർ: 21-18, 13-21, -21. ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്‌ക്ക് അടുത്ത രണ്ട് ഗെയിമും പിഴച്ചു. തായ് താരം ഉജ്വല...
ബാക്കു/അസർബെെജാൻ> ഫിഡ ചെസ് ലോക കപ്പ് ഫെെനലിൽ ഇന്ത്യയുടെ പ്രഗ്‌നാനന്ദ പൊരുതിതോറ്റു. തുടർച്ചയായി രണ്ടു മത്സരത്തിൽ മാഗ്‌നസ്‌ കാൾസനെ സമനിലയിൽ തളച്ചുവെങ്കിലും ഫെെനൽ മത്സരത്തിൽ ടൈബ്രേക്കിൽ പ്രഗ്‌നാനന്ദ ലോക ചാമ്പ്യനുമുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു.വിജയത്തിന്‌ തുല്യമായ പ്രകടനമാണ്‌ പ്രഗ്നാനന്ദ കാഴ്ചവെച്ചത്. അഞ്ചുതവണ ലോക ചാമ്പ്യനായ നോർവെയുടെ...