യുവേഫ നേഷൻസ് ലീഗിൽ നെതർലാണ്ട്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിൽ പ്രവേശിച്ചു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. ക്രാമാറിക്,പാസാലിക്,പെറ്റ്കോവിച്,മോഡ്രിച് എന്നിവർ ക്രൊയേഷ്യക്കായി ഗോൾ നേടിയപ്പോൾ മലൻ, ലാംഗ് എന്നിവരാണ് ഹോളണ്ടിനായി ലക്ഷ്യം കണ്ടത്.
സൗഹൃദമത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അർജന്റീനക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോകചാമ്പ്യൻമാരുടെ വിജയം. നായകൻ മെസ്സിയും പെസ്സെല്ലയുമാണ് അർജന്റീനക്കായി ലക്ഷ്യം കണ്ടത്.
എനിക്ക് ബാഴ്സയിലേക്ക് തിരിച്ചുവരാൻ തീർച്ചയായും ആഗ്രഹമുണ്ടായിരുന്നു. എന്റെ സ്വപ്നവും അതായിരുന്നു. പക്ഷേ രണ്ടു വർഷം മുൻപ് ഞാൻ ബാഴ്സ വിട്ട സമയത്ത് കടന്നുപോയ ചില കാര്യങ്ങളുണ്ട്,വീണ്ടും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. പണം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല.
ഹീറോ കോണ്ടിനെന്റൽ കപ്പിൽ മംഗോളിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ. ഇന്ത്യക്കായി സഹലും ചാങ്ങ്തയും ഗോൾ നേടി.
അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദിയിലേക്കെന്ന് സൂചന.മെസ്സി ക്ലബ്ബ് വിടുമെന്ന് നേരത്തേതന്നെ പി.എസ്.ജി പരിശീലകന്‍ ഗാള്‍ട്ടിയര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്ലബ്ബ് ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയത്. 48 മണിക്കൂറിനുള്ളില്‍ റിയാദിലെത്തുന്ന മെസ്സി താന്‍ അല്‍ ഹിലാല്‍ ക്ലബില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചേക്കും.മെസ്സിയ്ക്ക് നന്ദിയര്‍പ്പിച്ച് പി.എസ്.ജി...
ഐപിഎൽ ക്രിക്കറ്റ്‌ കിരീടത്തിനായി ഗുജറാത്ത്‌ ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. അഹമ്മദാബാദിൽ നാളെയാണ്‌ ഫൈനൽ. രണ്ടാംക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌, അഞ്ചുവട്ടം ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ 62 റണ്ണിന്‌ തകർത്തു. മുംബൈ ബൗളർമാരെ നിലംപരിശാക്കിയ ശുഭ്‌മാൻ ഗില്ലിന്റെ മിന്നും സെഞ്ചുറിയുടെ ബലത്തിലാണ്‌ ഗുജറാത്തിന്റെ...
മികച്ച കളിക്കാരുടേതായിരുന്ന സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. ലീ​ഗ് മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലൻസിയ റയൽ മത്സരത്തിനിടെയായിരുന്നു സംഭവം.സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ പലരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വിനീഷ്യസ്...
ഐപിഎൽ ക്രിക്കറ്റിൽ മുന്നേറാൻ അനിവാര്യമായ വിജയം നേടാൻ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനായില്ല. ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസിനോട്‌ ആറ്‌ വിക്കറ്റിന്‌ തോറ്റു. തകർപ്പൻ സെഞ്ചുറിയുമായി വിരാട്‌ കോഹ്‌ലി (61 പന്തിൽ 101) ബാംഗ്ലൂരിന്‌ മികച്ച സ്‌കോർ ഒരുക്കിയെങ്കിലും ശുഭ്‌മാൻ ഗില്ലിലൂടെ ( 52 പന്തിൽ 104)...
വനിതാ ലീഗ്‌ ഫുട്‌ബോളിൽഗോകുലം കേരള എഫ്‌സിക്ക്‌ എതിരാളിയില്ല. തുടർച്ചയായി മൂന്നാംതവണയും ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗ്‌ കിരീടം. ഫൈനലിൽ കർണാടക കിക്ക്‌ സ്‌റ്റാർട്ട്‌ എഫ്‌സിയെ അഞ്ച്‌ ഗോളിന്‌ തകർത്തു. കലാശപ്പോരിൽ ഗോകുലത്തിന്റെ സമഗ്രാധിപത്യത്തിനുമുന്നിൽ എതിരാളിക്ക്‌ പിടിച്ചുനിൽക്കാനായില്ല. സന്ധ്യ രംഗനാഥൻ രണ്ട്‌ ഗോളടിച്ചു. ടൂർണമെന്റിലെ ടോപ്‌...
മാഞ്ചസ്റ്റർ സിറ്റി ജൈത്രയാത്ര തുടരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും കഠിനമേറിയ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാംവട്ടവും സിറ്റിക്ക്‌ എതിരാളിയില്ല. മൂന്ന് മത്സരം ബാക്കിനിൽക്കെ കിരീടം നിലനിർത്തി. രണ്ടാമതുള്ള അഴ്‌സണൽ, തരംതാഴ്‌ത്തൽ ഭീഷണിയിലുണ്ടായിരുന്ന നോട്ടിങ്‌ഹാം ഫോറസ്റ്റിനോട്‌ ഒരു ഗോളിന്‌ തോറ്റതോടെയാണ്‌ കളിക്കിറങ്ങുംമുമ്പെ സിറ്റി ചാമ്പ്യൻമാരായത്‌. അവസാന...