ഇന്നലെ നടന്ന ഇന്ത്യ കിർഗിസ്ഥാൻ മത്സരത്തിൻ്റെ 84ാം മിനുട്ടിൽ നേടിയ പെനൽറ്റി ഗോളോടെ പുസ്കാസിനെ മറികടന്ന് സുനിൽ ഛേത്രി. കളിക്ക് മുമ്പ് ഇരുവരും 84 ഗോളുകളോടെ ഒപ്പത്തിനൊപ്പം ആയിരുന്നു. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ എക്കാലത്തെയും മികച്ച ഗോൾസ്കോറേസിൽ 5ാം സ്ഥാനത്തേക്ക് ചേത്രി മുന്നേറി
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയാൻ ലൂണ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ കളിക്കില്ല. ക്ലബ്ബ് തന്നെയാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം സൂപ്പർ കപ്പിൽ നിന്ന് പിന്മാറുന്നത്. ടീമിലെ ഏറ്റവും പ്രധാന താരമില്ലാതെ കളിക്കുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആവുന്ന കാര്യത്തിൽ സംശയമില്ല....
സൗഹൃദമത്സരത്തിൽ ജർമ്മനിയെ വീഴ്ത്തി ബെൽജിയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമ്മനിയെ ബെൽജിയം പരാജയപ്പെടുത്തിയത്. കരാസ്ക്കോ, ലുക്കാക്കു, ഡി ബ്രൂയ്ൻ എന്നിവർ ബെൽജിയത്തിനു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ ഫുൾക്രൂഗ്, ഗ്നാബ്രി എന്നിവർ ജർമ്മനിക്ക് വേണ്ടിയും ഗോൾ നേടി.
അന്താരാഷ്ട്ര ഫുട്ബോളിൽ സെഞ്ച്വറി തികച്ച് ലയണൽ മെസ്സി. ഇന്ന് നടന്ന മത്സരത്തിൽ ഗോൾ സ്കോർ ചെയ്തതോടെ ലാറ്റിൻ അമേരിക്കയിൽ 100 ഗോൾ തികച്ച ഏക താരമായി മെസ്സി മാറി. കുറസാവോയെ എതിരില്ലാത്ത 7 ഗോളിനാണ് അർജന്റീന കീഴടക്കിയത്.ലയണൽ മെസ്സി ഹാട്രിക്കുമായി തിളങ്ങിയപ്പോൾ മറ്റു ഗോളുകൾ...
യൂറോ കക്വാളിഫൈഴേസിൽ രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്പെയിനിനെ രണ്ട് ഗോളുകൾക്കു സ്കോറ്റ്ലാന്ഡ് മുന്നേറി.സ്കോറ്റ്ലാന്ഡ് ഇന് ആയി McTominay ഇരട്ട ഗോൾ നേടി.ഈ ജയത്തോടെ സ്കോറ്റ്ലാന്ഡ് ഗ്രൂപ്പ് A ഇൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കേറി. സ്പെയിൻ രണ്ടാമതുണ്ട്
ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ കിർഗിസ്ഥാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപെടുത്തിയതോടെയാണ് ഇന്ത്യ ചാമ്പ്യന്മാരായത് മ്യാന്മാർ, കിർഗിസ്ഥാൻ എന്നിവരോടൊപ്പമുള്ള ടൂർണമെന്റിൽ ഇന്ത്യ കിരീടം ചൂടിയത്.കളിയുടെ മുപത്തിനാലാം മിനിറ്റിൽ സന്ദേശ് ജിങ്കനാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട്...
സ്പാനിഷ് പരിശീലകൻ മനോളോ മാർക്കസ് അടുത്ത സീസണിൽ എഫ്സി ഗോവയെ പരിശീലിപ്പിക്കും. മാർക്കസ് കഴിഞ്ഞ മൂന്നു സീസൺ ആയി ഹൈദരാബാദിന്റെ പരിശീലകനായിരുന്നു, മാർക്കസിന്റെ കീഴിലാണ് ഹൈദരാബാദ് ആദ്യമായി സെമിഫൈനലിൽ എത്തിയതും കിരീടം ഉയർത്തിയതും
യൂറോ 2024 യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് B യിൽ നടന്ന മത്സരത്തിൽ ജയിച്ചു തുടങ്ങി നെതർലാൻഡ്സ് ഏകപക്ഷീയമായ 3 ഗോളുകൾക്ക് ജിബ്രാൾട്ടറിനെയാണ് ഡച്ച്പട കീഴടക്കിയത്. പ്രതിരോധനിരക്കാരൻ അകെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മറ്റൊരു ഗോൾ ഡിപ്പെ നേടി.
തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി അറിയാതെ ഫ്രഞ്ച് പട. അയർലണ്ടിനെ മറുപടി ഇല്ലാത്ത ഒരു ഗോൾ ഇന് തോൽപിച്ചു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത് നിലയുറപ്പിച്ചു.ഫ്രാൻസിനായി പവർഡ് ഗോൾ നേടി. അയർലണ്ട് പോയിന്റ് പട്ടികയിൽ നാലാമതാണ്
ഇംഗ്ലണ്ടിനോടെതിരെ തോൽവിയിൽ നിന്നും തിരിച്ചു വരവ് അറിയിച്ചു അസൂരിപ്പട. മാൾട്ടയെ രണ്ടു ഗോളുകൾക്ക് തകർത്തു. ഇറ്റലിക്കായി റെയെഗുയ് ഗോൾ അടിച്ചപ്പോൾ രണ്ടാമത്തെ ഗോൾ മാൾട്ട താരം Guillaumier ന്റെ സെൽഫ് ഗോൾ ആയിരുന്നു. ഇറ്റലി ഇപ്പോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു ആണ്. മാൾട്ട...