വെബ്ലീൽ നടന്ന രണ്ടാം റൗണ്ട് യൂറോ ക്വാളിഫൈഴേസിൽ ഉക്രൈനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തോല്പിച്ചത്. ഇംഗ്ലണ്ടിനായി സകയും കെയിനും ലക്ഷ്യം കണ്ടു.ഇതോടെ കളിച്ച രണ്ടു മത്സരങ്ങളിലും ജയിച്ചു ഇംഗ്ലണ്ട് ഒന്നാം സ്ഥാനം സജീവമാക്കി. ഇറ്റലിയെ പിന്തള്ളി ഉക്രൈൻ അഞ്ചാമതായി.
യൂറോ ക്വാളിഫയറിൽ തകർപ്പൻ വിജയവുമായി വമ്പൻമാരായ സ്പെയിൻ . ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നോർവയ് ക്കെതിരെ സ്പാനിഷ് പട ജയിച്ചു കയറിയത്
വമ്പന്മാരായ ബ്രസീലിനെ ഞെട്ടിച്ച് ആഫ്രിക്കൻ ശക്തമായ മൊറൊക്കോ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മൊറൊക്കോ ജയിച്ചു കയറിയത്.
ഫ്രണ്ട്‌ലി മാച്ചിൽ ജയവുമായി ജർമനി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പെറുവിനെതിരെ ജർമ്മനി ജയിച്ചു കയറിയത്.
കോഴിക്കോട്:അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തോടെ മെസ്സി മയമാണ് എങ്ങും. കുഞ്ഞു ആരാധകര്‍ മുതൽ കാരണവന്മാര്‍ വരെ ആ ആഘോഷം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പാനമയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ മെസിയുടെ ഗോളോടെ അര്‍ജന്റീന വിജയം കുറിച്ചത് ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കി. ഖത്തര്‍ ലോകകപ്പ് വിജയത്തിന്...
യൂറോ ക്വാളിഫയറിൽ തകർപ്പൻ വിജയവുമായി വമ്പൻമാരായ ഫ്രാൻസ്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഹോളണ്ടിനെ വീഴ്ത്തിയത്. ഫ്രാൻസിന് വേണ്ടി സൂപ്പർതാരം എമ്പാപ്പേ ഇരട്ട ഗോളുകളും ഗ്രിസ്മാൻ, അപ്മകാനോ എന്നിവർ ഓരോ ഗോൾ വീതവും നേടി.
ജർമൻ ക്ലബ് ആയ ബയെൻ മ്യുണിചിന്റെ പരിശീലകൻ ആയി നിയമിക്കപ്പെട്ട് തോമസ് ട്യൂഷൽ.ക്ലബ് പുറത്താക്കിയ ജൂലിയൻ നാഗെല്സ്മാന് പകരക്കാരനായിട്ടാണ് ട്യൂഷലിനെ നിയമിച്ചത്.
യൂറോ ക്വാളിഫയർ മത്സരത്തിൽ ലിച്ചെൻസ്റ്റെയ്നെതിരെ തകർപ്പൻ ജയം നേടി പോർച്ചുഗൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പറങ്കിപ്പടയുടെ ജയം. നായകൻ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി, ക്യാൻസലോ, സിൽവ എന്നിവർ ഓരോ ഗോൾ വീതവും നേടി.
സൗഹൃദമത്സരത്തിൽ പനാമക്കെതിരെ അർജന്റീനക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ജയിച്ചു കയറിയത്. അർജന്റീനക്ക് വേണ്ടി തിയാഗോ അൽമഡ, മെസ്സി എന്നിവർ ഗോൾ നേടി.
യൂറോ ക്വാളിഫയർ മത്സരത്തിൽ വമ്പന്മാരായ ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട്.ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രിട്ടീഷ് പട ജയിച്ചു കയറിയത്.തോറ്റെങ്കിലും നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഇറ്റലി തന്നെയാണ്, ഇംഗ്ലണ്ട് അവസാന സ്ഥാനത്ത് തുടരുന്നു