സ്പാനിഷ് പരിശീലകൻ മനോളോ മാർക്കസ് അടുത്ത സീസണിൽ എഫ്സി ഗോവയെ പരിശീലിപ്പിക്കും. മാർക്കസ് കഴിഞ്ഞ മൂന്നു സീസൺ ആയി ഹൈദരാബാദിന്റെ പരിശീലകനായിരുന്നു, മാർക്കസിന്റെ കീഴിലാണ് ഹൈദരാബാദ് ആദ്യമായി സെമിഫൈനലിൽ എത്തിയതും കിരീടം ഉയർത്തിയതും
യൂറോ 2024 യോഗ്യത റൗണ്ടിൽ ഗ്രൂപ്പ്‌ B യിൽ നടന്ന മത്സരത്തിൽ ജയിച്ചു തുടങ്ങി നെതർലാൻഡ്സ് ഏകപക്ഷീയമായ 3 ഗോളുകൾക്ക് ജിബ്രാൾട്ടറിനെയാണ് ഡച്ച്പട കീഴടക്കിയത്. പ്രതിരോധനിരക്കാരൻ അകെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മറ്റൊരു ഗോൾ ഡിപ്പെ നേടി.
തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി അറിയാതെ ഫ്രഞ്ച് പട. അയർലണ്ടിനെ മറുപടി ഇല്ലാത്ത ഒരു ഗോൾ ഇന് തോൽപിച്ചു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത് നിലയുറപ്പിച്ചു.ഫ്രാൻസിനായി പവർഡ് ഗോൾ നേടി. അയർലണ്ട് പോയിന്റ് പട്ടികയിൽ നാലാമതാണ്
ഇംഗ്ലണ്ടിനോടെതിരെ തോൽ‌വിയിൽ നിന്നും തിരിച്ചു വരവ് അറിയിച്ചു അസൂരിപ്പട. മാൾട്ടയെ രണ്ടു ഗോളുകൾക്ക് തകർത്തു. ഇറ്റലിക്കായി റെയെഗുയ് ഗോൾ അടിച്ചപ്പോൾ രണ്ടാമത്തെ ഗോൾ  മാൾട്ട താരം Guillaumier ന്റെ സെൽഫ് ഗോൾ ആയിരുന്നു. ഇറ്റലി ഇപ്പോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു ആണ്. മാൾട്ട...
വെബ്ലീൽ നടന്ന രണ്ടാം റൗണ്ട് യൂറോ ക്വാളിഫൈഴേസിൽ ഉക്രൈനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തോല്പിച്ചത്. ഇംഗ്ലണ്ടിനായി സകയും കെയിനും ലക്ഷ്യം കണ്ടു.ഇതോടെ കളിച്ച രണ്ടു മത്സരങ്ങളിലും ജയിച്ചു ഇംഗ്ലണ്ട് ഒന്നാം സ്ഥാനം സജീവമാക്കി. ഇറ്റലിയെ പിന്തള്ളി ഉക്രൈൻ അഞ്ചാമതായി.
യൂറോ ക്വാളിഫയറിൽ തകർപ്പൻ വിജയവുമായി വമ്പൻമാരായ സ്പെയിൻ .  ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നോർവയ് ക്കെതിരെ സ്പാനിഷ് പട ജയിച്ചു കയറിയത്
വമ്പന്മാരായ ബ്രസീലിനെ ഞെട്ടിച്ച് ആഫ്രിക്കൻ ശക്തമായ മൊറൊക്കോ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മൊറൊക്കോ ജയിച്ചു കയറിയത്.
ഫ്രണ്ട്‌ലി മാച്ചിൽ ജയവുമായി ജർമനി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പെറുവിനെതിരെ ജർമ്മനി  ജയിച്ചു കയറിയത്.
കോഴിക്കോട്:അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തോടെ മെസ്സി മയമാണ് എങ്ങും. കുഞ്ഞു ആരാധകര്‍ മുതൽ കാരണവന്മാര്‍ വരെ ആ ആഘോഷം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പാനമയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ മെസിയുടെ ഗോളോടെ അര്‍ജന്റീന വിജയം കുറിച്ചത് ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കി. ഖത്തര്‍ ലോകകപ്പ് വിജയത്തിന്...
യൂറോ ക്വാളിഫയറിൽ തകർപ്പൻ വിജയവുമായി വമ്പൻമാരായ ഫ്രാൻസ്.  ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഹോളണ്ടിനെ വീഴ്ത്തിയത്. ഫ്രാൻസിന് വേണ്ടി സൂപ്പർതാരം എമ്പാപ്പേ ഇരട്ട ഗോളുകളും  ഗ്രിസ്മാൻ, അപ്മകാനോ എന്നിവർ ഓരോ ഗോൾ വീതവും നേടി.