കൊളംബിയൻ സൂപ്പർ താരം ജയിംസ് റോഡ്രിഗ്വസ് ലാലിഗയിലേക്ക് തിരിച്ചെത്തുന്നു. റയോ വല്ലക്കാനോയിലേക്ക് ആണ് മുൻ റയൽ മാഡ്രിഡ് താരമായ റോഡ്രിഗസ് എത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. നേരത്തേ ബ്രസീൽ ക്ലബ്ബായ സാവോ പോളോയുടെ താരമായിരുന്ന റോഡ്രിഗ്വസ് കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റാവുകയായിരുന്നു.
2024/25 സീസൺ ഡ്യൂറൻഡ് കപ്പ് ഫൈനലിലേക്ക് കടന്ന് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ് എഫ്സിയെയാണ് നോർത്തീസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ഗംഭീര വിജയമാണ് ഹൈലാൻഡേഴ്സ് നേടിയത്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് നോർത്തീസ്റ്റ് യുണൈറ്റഡ്...
മുൻ ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം മാനേജർ സ്വെൻ-ഗോറൻ എറിക്‌സൺ (76) അന്തരിച്ചു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായിരുന്നു അദ്ദേഹം. സ്വീഡിഷ് കാരനായ എറിക്‌സൺ 2001-ൽ ഇംഗ്ലണ്ട് ദേശീയ ടീമിൻ്റെ ആദ്യ വിദേശ മാനേജരായി, 2006 വരെ 67 മത്സരങ്ങളുടെ ചുമതല ഏറ്റെടുത്തു. 2002, 2006...
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ വോൾവ്സിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. സിറ്റിയോട് ആദ്യ കളി തോറ്റതിന്റെ സങ്കടവുമായി ഇറങ്ങിയ ചെൽസി രണ്ടാം മിനിറ്റിൽ തന്നെ ജാക്സണിലൂടെ മുന്നിലെത്തി തുടർന്ന് രണ്ടു തവണ വോൾവ്സ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ചെൽസി അക്രമങ്ങൾക്ക്...
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് വിജയം തുടർന്ന് ലിവർപൂൾ. ആദ്യ പകുതിയിൽ കൗണ്ടർ അറ്റാക്ക് ഗോളിലൂടെ മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിൽ സലാഹ് ഗോളിലൂടെ വിജയം പൂർത്തിയാക്കി.
ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ വോൾഫ്സ്ബർഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ തോല്പിച്ചത്. ആദ്യ പകുതിയിൽ Musiala നേടിയ ഗോളിലൂടെ ബയേൺ ലീഡ് എടുത്തു.🔝 മേജറിലൂടെ വോൾഫ്സ്ബർഗ് രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും Jakub ഇന്റെ സെല്ഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ കാളി...
സാന്റിയാഗോ ബെർണാബ്യൂയിൽ നടന്ന രണ്ടാം റൌണ്ട് ലാ ലിഗ മത്സരത്തിൽ വല്ലഡോയ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപിച്ചു. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ വാൽവേർദേ നേടിയ ഗോളിലൂടെ റയൽ മുന്നിലെത്തി. 88-ആം മിനിറ്റിൽ ബ്രഹിം ഡയസ് ലീഡ് ഇരട്ടിച്ചു....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പിരങ്കിപ്പടയോട്ടം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയെയാണ് ആഴ്സണൽ തകർത്തത്. മറുപടിയില്ലാത്ത ഇരട്ട ഗോളുകൾക്കാണ് വിജയം. ലിയാൻഡ്രോ ട്രോസാർഡും തോമസ് പാർട്ടേയും ടീമിനായി വലകുലുക്കി.
ലാലിഗയിൽ രണ്ടാം റൗണ്ട് മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനെ തകർത്ത് ബാഴ്‌സലോണ ജയം തുടർച്ചയാക്കി. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്ലിക്കും പിള്ളേരും വിജയം നേടിയെടുത്തത്. ആദ്യ പകുതിയിൽ തകർപ്പൻ ഗോളിലൂടെലാമിൻ യാമൽ ആണ് മത്സരത്തിൽ ആദ്യം സ്കോർ ചെയ്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കും...
ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ സിഗ്നൽ ഇടുന പാർക്കിൽ വെച്ചു നടന്ന പോരാട്ടത്തിൽ ഫ്രാങ്ക്ഫുർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഡോർമുണ്ട് തോല്പിച്ചത്. ഗിറ്റെൻസ് ഡോർട്മുണ്ടിനായി ഇരട്ട ഗോൾ നേടി