ഗാസ സിറ്റി പൂര്‍ണമായും പിടിച്ചെടുക്കാന്‍ പലസ്തീനികളെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഇന്നലെ മാത്രം 63പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതോടെ 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 65000 കടന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍...
സനാ: യമനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ആക്രമണത്തില്‍ ഇതുവരെ 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. യമന്‍ തലസ്ഥാനമായ സനായിലും അല്‍ ജൗഫിലുമായിരുന്നു ആക്രമണം. ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ യമനിലും ആക്രമണം നടത്തിയത്. ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ജെറുസലേമിന്...
സന: യമൻ തലസ്ഥാനമായ സനയിൽ ഞായറാഴ്ച ഉച്ചയോടെ ഇസ്രേയൽ വ്യോമാക്രമണം നടത്തി. ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വലിയ സ്‌ഫോടന ശബ്ദങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സനയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ...
ഇന്ന് ജൂലൈ 5, ജാപ്പനീസ് ബാബാ വാന്‍ഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം സത്യമാകേണ്ട ദിവസം, പക്ഷെ അത് ചെറുതായിട്ടൊന്ന് പാളി. ജപ്പാനില്‍ ഇന്ന് പുലര്‍ച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കും മഹാ നഗരങ്ങള്‍ കടലില്‍ വീഴുമെന്നായിരുന്നു തത്സുകിയുടെ പ്രവചനം. എന്നാല്‍...
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില 68,880 രൂപയായി. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര സ്വര്‍ണവിലയിലുണ്ടായ കുറവാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. 74,320 രൂപ വരെ സ്വര്‍ണവില കഴിഞ്ഞമാസം ഉയര്‍ന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് വലിയ ഇടിവ്...
ഗാസ: ഗാസയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണസംഖ്യ മുന്നൂറ് കവിഞ്ഞതായി റിപ്പോർട്ട്. ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും തീവ്രമായ ബോംബാക്രമണമായിരുന്നു ഇത്. മരിച്ചവരിൽ കൂടുതലും കുട്ടികളാണെന്ന്...
ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് സൈന്യം. വിഘടനവാദികള്‍ക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും സൈന്യം പറഞ്ഞു. 33 തീവ്രവാദികളും 21 ബന്ദികളും കൊല്ലപ്പെട്ടുവെന്നും എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയെന്ന് പാക് ലെഫ്. ജനറല്‍ ഷെരീഫ് വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചു....
ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസ് കണ്ടെത്തി. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും തന്നെ ജനങ്ങളിൽ ഇൻഫെക്ഷൻ വരുത്താൻ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്. സെൽ സയന്റിഫിക് ജേർണൽ എന്ന ജേർണലിലാണ് ഇതിനെ സംബന്ധിച്ചുള്ള പഠനം...
ഇസ്രയേലിനെയും അമേരിക്കയെയും ദുരുപയോഗം ചെയ്തതായി ആരോപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഐസിസി ജീവനക്കാര്‍ക്കും യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരായ ഐസിസി അന്വേഷണങ്ങളെ സഹായിക്കുന്ന എല്ലാവര്‍ക്കും സാമ്പത്തിക, വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. അമേരിക്കയെയും നമ്മുടെ...
വാഷിം​ഗ്ടൺ: അധികാരമേറ്റ് ദിവസങ്ങൾ മാത്രം പിന്നിടവേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവിന്റെ തുട‍ർ നടപടികൾ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ...