ജറുസലേം: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. തെക്കന്‍ ഗാസയിലെ അല്‍ മവാസിയിലും, ഖാന്‍ യൂനിസിലുമാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. ഇതോടെ പുതുവർഷതുടക്കത്തിൽ തന്നെ അശാന്തി പടർന്ന ഗാസയിൽ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 140 ആയി. അൽ മവാസിയിൽ...
ഡമാസ്കസ്: സിറിയയിലെ ഇറാൻ പിന്തുണയിൽ നിർമിച്ച മിസൈൽ പ്ലാന്റ് തകർത്തതിന്റെ പൂർണവിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് ഇസ്രയേൽ. 2024 സെപ്റ്റംബർ എട്ടിന് നടന്ന, ഭൂമിക്കടിയിലെ മിസൈൽ കേന്ദ്രത്തിൽ നടന്ന സൈനിക ഓപ്പറേഷന്റെ ദൃശ്യങ്ങളാണ് ഇസ്രയേലി എയർ ഫോഴ്‌സ് പുറത്തുവിട്ടത്. ‘ഓപ്പറേഷൻ മെനി വേയ്സ്’ എന്ന് പേരിട്ട...
ബേണ്‍: പൊതുയിടങ്ങളില്‍ മുഖാവരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളർ( ഏകദേശം 98000 രൂപയോളം) പിഴ ഈടാക്കാനാണ് തീരുമാനം. മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമം ജനങ്ങളുടെ കൂടി നിർദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ നടപ്പിലാക്കിയിരുന്നത്. എല്ലാ...
മോസ്കോ: റഷ്യയുമായുള്ള ഉത്തര കൊറിയയുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ഉറപ്പിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിന് അയച്ച പുതുവത്സര സന്ദേശത്തിൽ വ്യക്തമാക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുടിനും അവരുടെ സൈനികർ ഉൾപ്പെടെ...
പുതുവര്‍ഷം പിറക്കാന്‍ രാജ്യം മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുമ്പോള്‍ ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയതിന്റെ സന്തോഷത്തിലാണ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നു. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണിത്. ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷമെത്തും....
വാഷിങ്ടൺ: യു എസ് മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ അന്തരിച്ചു. നൂറ് വയസായിരുന്നു. ഏറെ നാളായി ജോർജിയയിലെ വസതിയിലായിരുന്നു താമസം. 1977 മുതൽ 1981 വരെ കാർട്ടൻ അമേരിക്കയുടെ പ്രസിഡൻ്റായി സേവനം അനുഷ്ഠിച്ചു. രാജ്യത്തെ 39-ാം പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. 2002ൽ സമാധാനത്തിനുള്ള നൊബേൽ...
അസ്താന: കസാക്കിസ്ഥാനിലെ അക്തൗ പ്രദേശത്ത് യാത്രാവിമാനം തകർന്നുവീണ് അപകടം. റഷ്യയിലേക്ക് തിരിച്ച വിമാനമാണ് പൊട്ടിത്തെറിച്ച് തകർന്നുവീണത്. വിമാനത്തിൽ 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആറ് യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് കസാക്കിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബാകുവില്‍...
ആണും പെണ്ണും എന്ന രണ്ട് വിഭാഗം മാത്രമേ യുഎസില്‍ ഉണ്ടാവുകയുള്ളു എന്ന് വ്യക്തമാക്കി യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഭ്രാന്ത് അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഫിനിക്‌സില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീയും പുരുഷനും എന്ന രണ്ടു...
സാവോ പോളോ: ബ്രസീലിൽ ചെറുവിമാനം നിയന്ത്രണം വിട്ട് തകർന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ബ്രസീൽ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചു. ഗ്രാമാഡോ മേഖലയിലാണ് ചെറുവിമാനം തകർന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലാണ് വിമാനം ആദ്യം ഇടിച്ചത്. പിന്നീട് മറ്റൊരു...
ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് മരണം.സംഭവത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു, ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് അമിതവേഗതയിൽ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ സൗദി പൗരനായ ഡോക്ടറെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു. ബെർലിൻ്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കിഴക്കൻ നഗരമായ മാഗ്ഡെബർഗിലാണ്...