പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സഭ പാസ്സാക്കി

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സഭ പാസ്സാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസ്സാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡൽഹി ഭരണ നിയന്ത്രണ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ബിൽ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞ ആം ആദ്മി പാർട്ടി എംപി സുശീൽ കുമാർ റിങ്കുവിനെ ഈ സമ്മേളന കാലയളവിലേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ബിൽ ജനാധിപത്യ വിരുദ്ധമെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനിടെയാണ് റിങ്കു ബിൽ കീറിയെറിഞ്ഞത്. തുടർന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സസ്പെൻഷൻ പ്രമേയം അവതരിപ്പിക്കുകയും സഭ അത് ശബ്ദവോട്ടോടെ അംഗീകരിക്കുകയുമായിരുന്നു.

ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുന്നതിനെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, രാജഗോപാൽ ആചാരി, രാജേന്ദ്ര പ്രസാദ്, ഡോ. ബി.ആർ.അംബേദ്കർ തുടങ്ങിയവർ എതിർത്തിരുന്നതായി ബിൽ അവതരിപ്പിക്കവെ അമിത് ഷാ ചൂണ്ടിക്കാട്ടി. 2015ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ സർക്കാർ ബംഗ്ലാവുകൾ പണിയുന്നതിൽ ഉൾപ്പെടെ നടത്തുന്ന അഴിമതികൾ മറച്ചുവയ്ക്കുന്നതിന് വിജിലൻസ് വകുപ്പിന്റെ നിയന്ത്രണം കയ്യടക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

എന്നാൽ ഇതുപോലെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ബിജെപി ജവഹർലാൽ നെഹ്റുവിന്റെ ‘സഹായം’ തേടുന്നതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പരിഹസിച്ചു. എല്ലാക്കാര്യങ്ങളിലും നെഹ്റുവിനെ മാതൃകയാക്കിയിരുന്നെങ്കിൽ മണിപ്പുരും ഹരിയാനയുമൊന്നും സംഭവിക്കുമായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share:
Tags:
MTV News Keralaന്യൂഡൽഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സഭ പാസ്സാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസ്സാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡൽഹി ഭരണ നിയന്ത്രണ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ബിൽ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞ ആം ആദ്മി പാർട്ടി എംപി സുശീൽ കുമാർ റിങ്കുവിനെ ഈ സമ്മേളന കാലയളവിലേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ബിൽ ജനാധിപത്യ വിരുദ്ധമെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനിടെയാണ് റിങ്കു...പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സഭ പാസ്സാക്കി