കേന്ദ്ര ഗവണ്‍മെന്റ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം : സി.എം മുഹാദ്

MTV News 0
Share:

ഒളവണ്ണ : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കുന്ദമംഗലം നിയോജകമണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സി.എം മുഹാദ്.പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനക്കെതിരെ കുന്നത്തുപാലം – മാത്തറ എം.എസ്.എഫ് കമ്മറ്റി മാത്തറയില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിനേന വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറും കേരളത്തിന് ഇതിലൂടെ ലഭിക്കുന്ന അധിക നികുതി ഒഴിവാക്കാത്ത കേരള സര്‍ക്കാറും കോവിഡ് മഹാമാരി കാലത്ത് ജനങ്ങളെ ദുരിതകയത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചും എം.എസ്.എഫ് പ്രതിഷേധം ഉയര്‍ത്തി. ഭാരവാഹികളായ നൂറുല്‍ അമീന്‍, നിജാസ്, അഫ്താബ് എന്നിവര്‍ സംസാരിച്ചു.നിഷാദ്, ആദില്‍, ത്വാഹിര്‍ ബാഷ, മിദ്ലാജ്, അനസ്, റമീസ്, ഫാദില്‍ എന്നിവര്‍ നേതൃത്വം നല്‍കി.