ആർഎൽവി രാമകൃഷ്ണന് ഐകൃദാർഢ്യവുമായി ഡിവൈഎഫ്ഐ ചാലക്കുടിയിൽ വേദിയൊരുക്കി. ചാലക്കുടി കലാഗൃഹത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിഷേധ സൂചകമായി ആർഎൽവി രാമകൃഷ്ണൻ്റെ മോഹിനിയാട്ട അവതരണവും നടന്നു.
ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ ഐകൃദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചത്. ചാലക്കുടി കലാഗൃഹത്തിൽ നടന്ന കൂട്ടായ്മ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ബോധപൂർവം നമ്മുടെ സമൂഹത്തെ പിറകോട്ട് നയിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ആർഎൽവി രാമകൃഷ്ണന് എതിരെയുണ്ടായ അധിക്ഷേപമെന്ന് വി കെ സനോജ് പറഞ്ഞു. ആവശ്യമെങ്കിൽ ആർഎൽവി രാമകൃഷ്ണന് കേരളം മുഴുവൻ വേദിയൊരുക്കാൻ ഡിവൈഎഫ്ഐ തയ്യാറാകുമെന്ന് വി കെ സനോജ് വ്യക്തമാക്കി.
കറുത്ത നിറമുള്ളവർ നൃത്തം കളിക്കേണ്ട എന്ന പരാമർശത്തിനും, ചിന്താഗതിക്കും എതിരെയാണ് ഈ പ്രതിഷേധം എന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. യോഗത്തിനു ശേഷം പ്രതിഷേധ സൂചകമായി ആർഎൽവി രാമകൃഷ്ണൻ്റെ മോഹിനിയാട്ട അവതരണവും നടന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ആർ എൽ ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)